പുടിന് രാഷ്ട്രപതി ഭവനിൽ വരവേൽപ്പ്

റഷ്യൻ പ്രസിഡൻ്റ് വ്ളാഡ്മിർ പുടിൻ ന് രാഷ്ട്രപതി ഭവനിൽ നൽകിയ സ്വീകരണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഹസ്തദാനം നൽകുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി സമീപം . ഫോട്ടോ പി വി സുജിത്
ന്യൂഡൽഹി:ഇന്ത്യ–റഷ്യ 23 –ാം വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായി രാജ്യത്തെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് വെള്ളിയാഴ്ച രാഷ്ട്രപതി ഭവന് മുന്നിൽ സ്വീകരണം നൽകി.
ന്യൂഡൽഹിയിലെ പാലം വിമാനത്താവളത്തിൽ പരമ്പരാഗത നൃത്തങ്ങളോടെ സ്വീകരിച്ചു. ഇന്നലെ പ്രധാമന്ത്രിയും ഒത്തുള്ള അത്താഴത്തിന് ശേഷം വെള്ളിയാഴ്ചാണ് പുടിൻ രാഷ്ട്രപതി ഭവനിൽ എത്തിയത്.
പ്രതിരോധ ബന്ധം വർദ്ധിപ്പിക്കൽ, ഇന്ത്യ-റഷ്യ വ്യാപാരത്തിന് മേലുള്ള സമ്മർദ്ദം, മോഡുലാർ റിയാക്ടറുകളിലെ സഹകരണം പര്യവേക്ഷണം എന്നിവയാണ് ഉച്ചകോടിയിലെ കേന്ദ്രബിന്ദുക്കൾ. ഇന്ത്യയുടെ റഷ്യൻ നിർമ്മിത Su-30MKI യുദ്ധവിമാനങ്ങൾ നവീകരിക്കുന്നതിനെക്കുറിച്ചും നിർണായക സൈനിക ഹാർഡ്‌വെയറുകളുടെ കൈമാറ്റം ത്വരിതപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ചകൾ പ്രതീക്ഷിക്കുന്നു.
ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ ഉണ്ടായ മാറ്റം ലോകം ഉറ്റുനോക്കുന്നതിനിടയിലാണ് പുടിന്റെ സന്ദർശനം. രണ്ട് വർഷങ്ങൾ കൂടുമ്പോൾ നേതാക്കൾ പരസ്പരം സന്ദർശിക്കുന്നത് പതിവാണ്. 2021 ഡിസംബറിലാണ് പുടിൻ അവസാനമായി ഇന്ത്യ സന്ദർശിച്ചത്.








0 comments