കാര്യമായ മാറ്റമില്ല; പവന് കുറഞ്ഞത് 8 രൂപ മാത്രം

gold
വെബ് ഡെസ്ക്

Published on Dec 05, 2025, 10:30 AM | 2 min read

കൊച്ചി: സംസ്ഥാനത്ത് സ്വർണവിപണിയിൽ കാര്യമായ ചലനങ്ങളില്ല. ഇന്ന് പവന് 8 രൂപ മാത്രമാണ് കുറഞ്ഞത്. ഇന്ന് 95,072 രൂപയാണ് ഒരു പവന്റെ വില. ഇന്നലെ രണ്ട് തവണയായി പവന്റെ വില കുറഞ്ഞ് 95,080ലെത്തിയിരുന്നു. ​ഗ്രാമിന് ഒരു രൂപ മാത്രമാണ് കുറഞ്ഞത്. 11,884 രൂപയാണ് വില. 24 കാരറ്റിന് പവന് 1,03,720 രൂപയും ​ഗ്രാമിന് 12,965 രൂപയുമാണ്. 18 കാരറ്റിന് പവന് 77,784 രൂപയും ​ഗ്രാമിന് 9,723 രൂപയുമാണ് വില.


ഡിസംബർ മൂന്നിന് രേഖപ്പെടുത്തിയ 95,760 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരം. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. എന്നാൽ വീണ്ടും ഉയരുന്നതും ആശങ്ക സൃഷ്ടിക്കുന്നു.


ഒക്ടോബറിലാണ് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. ഒക്ടോബർ 17ന് പവൻവില 97,360 ലെത്തിയിരുന്നു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. ഈ വർഷം ജനുവരിയിലാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്‌ക്ക് ​ഗ്രാമിന് 196 രൂപയും കിലോ​ഗ്രാമിന് 1,96,000 രൂപയുമാണ് വില.


ഡിസംബറിലെ സ്വർണവില


ഡിസംബർ 1 : 95,680

ഡിസംബർ 2 : 95,480

ഡിസംബർ 3 : 95,760

ഡിസംബർ 4 : 95,080

ഡിസംബർ 5 : 95,072



നവംബറിലെ സ്വർണവില




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home