പത്ര പ്രവർത്തക യൂണിയൻ മുൻ ജനറൽ സെക്രട്ടറി എസ് ജയശങ്കർ അന്തരിച്ചു

എസ് ജയശങ്കർ
തിരുവനന്തപുരം: പത്ര പ്രവർത്തക യൂണിയൻ മുൻ ജനറൽ സെക്രട്ടറി എസ് ജയശങ്കർ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ശാന്തികവാടത്തിൽ. അവിവാഹിതനാണ്.
എസ് ജയശങ്കറിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കറിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാധ്യമ പ്രവർത്തകൻ എന്ന നിലയിലും പത്രപ്രവർത്തകരുടെ നേതാവ് എന്ന നിലയിലും ഏവരുടെയും ആദരവ് നേടിയ വ്യക്തിത്വമായിരുന്നു എസ് ജയശങ്കറിന്റേത്. റിട്ടയർമെന്റിനു ശേഷവും തലസ്ഥാനത്തെ പൊതു വേദികളിലെ സാന്നിധ്യമായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.








0 comments