പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കൽ പ്രതിഷേധവുമായി ഡിആർഇയു

പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കൽ പ്രതിഷേധവുമായി ഡിആർഇയു
ഷൊർണൂർ
പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മൈസൂരുവിൽ ലയിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ ഡിആർഇയു, എഐഎൽആർഎസ്എ, എഐജിസി സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചു. ഷൊർണൂർ ജങ്‌ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന പൊതുയോഗം ഡിആർഇയു കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ആർ ജി പിള്ള ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ടി രാജേഷ് അധ്യക്ഷനായി. സെക്രട്ടറി പി മോഹൻദാസ്, ഡിവിഷൻ പ്രസിഡന്റ് പി രഘുനാഥ്, എഐഎൽആർഎസ്എ ഡിവിഷൻ വർക്കിങ് പ്രസിഡന്റ് കെ കെ കേശവൻ, ഡിആർപിയു ഡിവിഷൻ സെക്രട്ടറി ആർ മണി, ബ്രാഞ്ച് ട്രഷറർ ജോഷി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.










0 comments