യുവ ജാഗരൺ: മേഖലാ പ്രചാരണത്തിന്‌ തുടക്കം

എൻഎസ്എസ് വിദ്യാർഥികൾ വടകരയിൽ നടത്തിയ ബോധവൽക്കരണ ക്യാമ്പയിൻ

എൻഎസ്എസ് വിദ്യാർഥികൾ വടകരയിൽ നടത്തിയ ബോധവൽക്കരണ ക്യാമ്പയിൻ

വെബ് ഡെസ്ക്

Published on Jul 14, 2025, 01:41 AM | 1 min read

വടകര നാഷണൽ സർവീസ് സ്കീം സംസ്ഥാന കാര്യാലയവും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും ചേർന്ന്‌ സംഘടിപ്പിക്കുന്ന യുവ ജാഗരൺ പദ്ധതിയുടെ മേഖലാതല പ്രചാരണ പരിപാടിക്ക് ജില്ലയിൽ തുടക്കമായി. വടകര ക്ലസ്റ്റർ നേതൃത്വത്തിൽ നടന്ന പ്രചാരണ പരിപാടിയിൽ ഗവ. സംസ്കൃത ഹയർ സെക്കൻഡറി സ്കൂൾ, മടപ്പള്ളി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, വടകര എസ്എൻ ഹയർ സെക്കൻഡറി സ്കൂൾ, ചോറോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ അഞ്ഞൂറോളം എൻഎസ്എസ് വിദ്യാർഥികൾ പങ്കെടുത്തു. യുവജാഗരൺ പദ്ധതിയുടെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് ജില്ലയിൽ നടപ്പാക്കുന്നത്. ലഹരി ഉപയോഗം കൂടുമ്പോൾ എച്ച്ഐവി ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ പൊതുയിടങ്ങളിൽ ജാഗ്രതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. റെഡ് റൺ, ക്വിസ് മത്സരം, ഡോർ ടു ഡോർ ക്യാമ്പയിൻ, ഐഇസി വാൻ ക്യാമ്പയിൻ, ഫേൾക്ക് ക്യാമ്പയിൻ, ഫ്ലാഷ് മോബ് എന്നിവ നടക്കും. കോളേജുകളിൽ റെഡ് റിബൺ ക്ലബ്ബും സ്കൂളുകളിൽ ജൂനിയർ റെഡ് റിബൺ ക്ലബ്ബുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. എൻഎസ്എസ് സംസ്ഥാന നോഡൽ ഓഫീസർ കെ ഷാജി ഉദ്ഘാടനംചെയ്തു. പ്രോഗ്രാം ഓഫീസർമാരായ ഷിജിത് കുമാർ, നികേഷ് കുമാർ, മനോജ് കോളോറ, കെ പി സുധ, കെ ശ്രീജ, ഗൗതം എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home