ലീഗ് ഓഫീസിൽ യുഡിഎഫ്, -ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ യോഗം

ലീഗ് ഓഫീസിൽ യുഡിഎഫ് –ജമാഅത്തെ ഇസ്ലാമി പ്രവർത്തകരുടെ യോഗം
വടകര മുസ്ലിംലീഗിന്റെ ആയഞ്ചേരി ഓഫീസിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ലീഗ്, ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടി നേതാക്കളും യോഗം ചേർന്നതിൽ ഒരുവിഭാഗം ലീഗ് പ്രവർത്തകർക്ക് പ്രതിഷേധം. ആയഞ്ചേരി പഞ്ചായത്തിൽ വെൽഫെയർ പാർടിയും യുഡിഎഫും തമ്മിൽ പരസ്യ സഖ്യത്തിലാണ്. കോൺഗ്രസ് വില്യാപ്പള്ളി മണ്ഡലം പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർഥിയുമായ പി സി ഷീബ, ലീഗ് ജില്ലാ സെക്രട്ടറി നൊച്ചാട്ട് കുഞ്ഞബ്ദുള്ള, സി എം മൗലവി, ഇഖ്ബാൽ വാടിക്ക് മീത്തൽ, ജമാഅത്തെ ഇസ്ലാമി നേതാക്കളായ എടവന മൂസ, അടിക്കൂൽ മൂസ, അബ്ദുൾ ലത്തീഫ്, ഫെൽഫെയർ പാർടി പിന്തുണയ്‌ക്കുന്ന യുഡിഎഫ് സ്ഥാനാർഥി എ ടി മഹേഷ് തുടങ്ങിയവരാണ് ലീഗ് ഓഫീസിൽ യോഗം ചേർന്നത്. ആയഞ്ചേരി പത്താം വാർഡിലാണ് ജമാഅത്തെ ഇസ്ലാമിയുടെ ഫെൽഫെയർ പാർടി പിന്തുണയോടെ യുഡിഎഫ് സ്ഥാനാർഥിയായി മഹേഷ് മത്സരിക്കുന്നത്. തിരുവള്ളൂർ പഞ്ചായത്ത് നാലാം വാർഡിലും യുഡിഎഫ് പിന്തുണയോടെ ഫെൽഫെയർ പാർടിയുടെ റുഖിയ മത്സരിക്കുന്നുണ്ട്.








0 comments