തൊഴിലിടങ്ങളിലെ സ്‌നേഹവായ്‌പ്

കൃഷ്‌ണപ്രസാദ്
Published on Nov 28, 2025, 02:04 AM | 1 min read
കുന്നിക്കോട്
ചെറുപുഞ്ചിരിയോടെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സിതാര ലൂക്കോസ് എത്തിയതോടെ പാലനിരപ്പ് കശുവണ്ടി ഫാക്‌ടറിയിലെ തൊഴിലാളികളെല്ലാം ഒത്തുചേർന്നു. എല്ലാവരും കുറച്ച് നേരത്തേക്ക് ജോലി നിർത്തി സ്ഥാനാർഥിയോട് കുശലം പറഞ്ഞു. സിതാര അവരിൽ ഒരാളായി, സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെല്ലാം വിശേഷങ്ങളായി പങ്കുവച്ചു. നമ്മുടെ സർക്കാരിന്റെ കരുതലിലാണ് ഞങ്ങളുടെ ഈ തൊഴിൽ എന്ന് കടുവാപ്പാറ രജനിയുടെ വാക്കുകൾക്ക് എൽഡിഎഫിനെ ചേർത്തു പിടിക്കുന്നതിന്റെ ശക്തിയുണ്ടായിരുന്നു. ഇനിയും നമ്മൾ തുടരും.. നമ്മളേ തുടരൂ. ... സിതാര ലൂക്കോസ് പറഞ്ഞു. കിഴക്കേത്തെരുവ് ഓട്ടോ തൊഴിലാളികളുടെ പ്രകടനത്തോടെയായിരുന്നു വരവേൽപ്പ്. കടുവാപ്പാറ, തലച്ചിറ വൈദ്യശാല ജങ്‌ഷൻ, കോട്ടവട്ടം കൺവൻഷൻ, കിഴക്കേ തെരുവ് കൺവൻഷനുകളിലെല്ലാം സിതാര താരമായി. വെള്ളി രാവിലെ വാളകം ബ്ലോക്ക് ഡിവിഷനിലും തലച്ചിറയിലും , ശനി രാവിലെ ചക്കുവരയ്ക്കൽ മേലില ക്ഷേത്രഭാഗങ്ങളിലും പര്യടനം നടക്കും.








0 comments