ടിവി പൊട്ടിത്തെറിച്ച് തീ പടർന്നു; വീട്ടുപകരണങ്ങൾ നശിച്ചു

പയ്യോളി
ടിവി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. തുറയൂരിലെ പയ്യോളി അങ്ങാടി എരുവോട്ട് വയലിൽ മീനാക്ഷിയുടെ വീട്ടിലെ ടിവിയാണ് പൊട്ടിത്തെറിച്ചത്. തുടർന്ന് വീടിനകത്ത് തീയും കറുത്ത പുകയും പടർന്നു. ഞായർ വൈകിട്ട് 4 ഓടെയാണ് സംഭവം. വീട്ടിൽ മീനാക്ഷി ഒറ്റയ്ക്കാണ് താമസം. വൈകിട്ട് ടിവിയുടെ സ്വിച്ച് ഓൺ ചെയ്തതോടെ ടിവിയിൽനിന്ന് പുക ഉയർന്നു. ഉടൻ സ്വിച്ച് ഓഫ് ചെയ്യുകയും പിൻ ഊരി മാറ്റുകയുംചെയ്തു. അയൽക്കാരെ വിളിച്ചുകൂട്ടുമ്പോഴേക്കും ടെലിവിഷനിൽ രണ്ടുതവണ വൻ സ്ഫോടനമുണ്ടാവുകയും തീ പടരുകയുമായിരുന്നു. വീടിനകം മുഴുവൻ കട്ടിപ്പുകയും തീയും നിറഞ്ഞു. അഗ്നി രക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാർ തീ അണച്ചിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ചുവരുകളിൽ വിള്ളൽ വീണു. വീടിനകത്തുണ്ടായിരുന്ന സാധനങ്ങൾ ഉപയോഗശൂന്യമാവുകയും ചെയ്തു.









0 comments