കേരള ആയുർവേദ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം
കേരളത്തിലെ പാരമ്പര്യ നാട്ടുവൈദ്യവും കളരിചികിത്സയും സംരക്ഷിക്കണം

കേരള ആയുർവേദ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം സി അശ്വനി ദേവ് ഉദ്ഘാടനം ചെയ്യുന്നു
കൊയിലാണ്ടി കേരളത്തിലെ പാരമ്പര്യ നാട്ടുവൈദ്യവും കളരിചികിത്സയും സംരക്ഷിക്കുകയും വികസിപ്പിക്കുകയും വേണമെന്ന് കേരള ആയുർവേദ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നാട്ടുവൈദ്യത്തെ ഗവേഷണ വിഷയമാക്കി മാറ്റുന്നതിനും പാരമ്പര്യ വൈദ്യൻമാർക്ക് അർഹമായ അംഗീകാരം നൽകുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരത്തിൽ നടന്ന സമ്മേളനം സിഐടിയു ഏരിയാ സെക്രട്ടറി സി അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. രാജേഷ് ഗുരുക്കൾ വടകര അധ്യക്ഷനായി. സെക്രട്ടറി കെ ടി ഉമ്മർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി എം രാമചന്ദ്രൻ ഗുരുക്കൾ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഹംസ വൈദ്യർ, രാജമ്മ വൈദ്യർ, അഹമ്മദ് കോയ ഗുരുക്കൾ, ഡോ. രശ്മി വടകര, പി ജി തൻമയ്, ലോഹിതാക്ഷൻ, ഷുക്കൂർ വൈദ്യർ, അനൂപ് പൂമഠം, തങ്കച്ചൻ വൈദ്യർ, ഡോ. ഷിഫു സുരേന്ദ്രൻ എന്നിവരെ നഗരസഭാ ചെയർമാൻ യു കെ ചന്ദ്രൻ ആദരിച്ചു. സംസ്ഥാന ജോ. സെക്രട്ടറി ഷീല വൈദ്യർ, കെ വി മുഹമ്മദ് ഗുരുക്കൾ, സി ടി കെ രഘുനാഥ് എന്നിവർ സംസാരിച്ചു. സിഐടിയു ഏരിയാ ജോ. സെക്രട്ടറി ബിജു സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ടി സുനിൽ വൈദ്യർ (പ്രസിഡന്റ്), രഘുനാഥ് വൈദ്യർ, സുജാത വൈദ്യർ, മുസ്തഫ ഹാജി ഗുരുക്കൾ (വൈസ് പ്രസിഡന്റുമാർ), രാജേഷ് ഗുരുക്കൾ വടകര (സെക്രട്ടറി), സി പി സജേഷ്, സുനിൽ വൈദ്യർ വടകര, കെ ടി ഉമ്മർ (ജോ. സെക്രട്ടറിമാർ), അഹമ്മദ് കോയ ഗുരുക്കൾ, പറമ്പത്ത് ബാലൻ (ഓഡിറ്റർമാർ).








0 comments