ജീവനക്കാരെ പിരിച്ചുവിടൽ
ടൂറിസം കേന്ദ്രത്തിലേക്ക് സിപിഐ എം പ്രതിഷേധ മാർച്ച്

ബാലുശേരി
കരിയാത്തുംപാറ–തോണിക്കടവ് ടൂറിസം കേന്ദ്രത്തിലെ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നും പുതിയ നിയമനങ്ങളിൽ സ്വന്തക്കാരെ തിരുകിക്കയറ്റാൻ പ്രദേശവാസികളെ അവഗണിച്ച ബാലുശേരി എംഎൽഎയുടെ സമീപനത്തിനുമെതിരെ സിപിഐ എം കരിയാത്തുംപാറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ടൂറിസം കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കെ സുനിൽ മുതുകാട് ഉദ്ഘാടനം ചെയ്തു. മാത്യു ആന്റോ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ബാബു, ലോക്കൽ സെക്രട്ടറി സി എച്ച് സുരേഷ്, പ്രവീൺ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.









0 comments