ad
Deshabhimani

കേന്ദ്ര സർക്കാരിന് താക്കീത്‌

പണിമുടക്ക്‌ തുടങ്ങി...

അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ 
പേരാമ്പ്ര ടൗണിൽ നടത്തിയ പ്രകടനം

അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ 
പേരാമ്പ്ര ടൗണിൽ നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Feb 12, 2026, 12:12 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട് ലേബർ കോഡുകൾ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ – കോർപറേറ്റ്‌ അനുകൂല നയങ്ങൾക്കെതിരെ ജനവിരുദ്ധ – തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികളുടെ പണിമുടക്ക്‌ തുടങ്ങി. ബുധൻ രാത്രി 12ന് ആരംഭിച്ച പണിമുടക്ക് വ്യാഴം രാത്രി 12 വരെ തുടരും. ജില്ലയിൽ എല്ലാ വിഭാഗം ജനങ്ങളും പണിമുടക്കിൽ പങ്കാളികളായതോടെ അർധരാത്രിമുതൽ തന്നെ ജില്ല നിശ്ചലമായി. അവശ്യ സർവീസല്ലാതെ മറ്റു വാഹനങ്ങളൊന്നും സർവീസ്‌ നടത്തുന്നില്ല. രാത്രി പന്ത്രണ്ടോടെ നഗരത്തിലെ കടകളെല്ലാം അടച്ച്‌ വ്യാപാരികളും പണിമുടക്കിൽ പങ്കാളികളായി. പണിമുടക്കിയ തൊഴിലാളികൾ ബുധൻ രാവിലെ ജില്ലാ കേന്ദ്രത്തിലും പഞ്ചായത്ത് കേന്ദ്രങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലും പ്രകടനവും ധർണയും നടത്തും. പണിമുടക്കിന്‌ ഐക്യദാർഢ്യവുമായി കർഷകരും കർഷക തൊഴിലാളികളും ബഹുജന സംഘടനകളും അണിനിരക്കും. ബാങ്ക്‌, ഇൻഷുറൻസ്‌, വൈദ്യുതി, കേന്ദ്ര സർക്കാർ ജീവനക്കാരും സമരത്തിൽ പങ്കാളികളായി. കോഴിക്കോട് ആദായനികുതി ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യും. പ്രമുഖ തൊഴിലാളി നേതാക്കൾ സംബന്ധിക്കും. സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ബുധൻ ജില്ലയിലെങ്ങും പന്തം കൊളുത്തി പ്രകടനം നടത്തി. കേന്ദ്ര–സംസ്ഥാന സർക്കാർ ഓഫീസുകളിലും പ്രകടനം നടത്തി. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കുക, വിത്ത്‌ ബിൽ ഉപേക്ഷിക്കുക, പൊതുമേഖലാ ഓഹരി വിൽപ്പനയും ആസ്‌തി വിൽപ്പനയും അവസാനിപ്പിക്കുക, നിശ്ചിതകാല തൊഴിൽ തള്ളിക്കളയുക, കരാർവൽക്കരണം അവസാനിപ്പിച്ച്‌ തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുക, തൊഴിലാളികൾക്ക്‌ മികച്ച പെൻഷൻ അനുവദിക്കുക, കർഷകരെ ദ്രോഹിക്കുന്ന നിയമ ഭേദഗതികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ്‌ പണിമുടക്ക്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home