Deshabhimani

മിനിമം വേതനം 42,000 രൂപയാക്കണം

സെക്യൂരിറ്റി ആൻഡ്‌  ലേബർ കോൺട്രാക്ട്‌ വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു  
ജില്ലാ പ്രസിഡന്റ്‌  മാന്പറ്റ ശ്രീധരൻ ഉദ്‌ഘാടനം ചെയ്യുന്നു

സെക്യൂരിറ്റി ആൻഡ്‌ ലേബർ കോൺട്രാക്ട്‌ വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു 
ജില്ലാ പ്രസിഡന്റ്‌ മാന്പറ്റ ശ്രീധരൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 27, 2026, 01:54 AM | 1 min read

കോഴിക്കോട്‌ സെക്യൂരിറ്റി ആൻഡ്‌ ഹ‍ൗസ്‌ കീപ്പിങ്‌ തൊഴിലാളികളുടെ മിനിമം വേതനം 42,000 രൂപയാക്കി പുതുക്കി നിശ്‌ചയിക്കണമെന്ന്‌ ജില്ലാ സെക്യൂരിറ്റി ആൻഡ്‌ ലേബർ കോൺട്രാക്ട്‌ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം കേന്ദ്ര–സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെട്ടു. സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്‌ മാന്പറ്റ ശ്രീധരൻ ഉദ്‌ഘാടനം ചെയ്‌തു. സെക്യൂരിറ്റി ഹ‍ൗസ്‌ കീപ്പിങ്‌ എംപ്ലോയീസ്‌ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ജയപ്രകാശ്‌ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ജി ലാൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ടി സി ബാലൻ, സി നാസർ, എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ജയപ്രകാശ്‌ (പ്രസിഡന്റ്‌), കെ കെ മനോജ്‌, സന്ദീപ്‌ കുമാർ, ജയരാജൻ, സജിത, മനീഷ്‌ (വൈസ്‌ പ്രസിഡന്റ്‌), ജി ലാൽ (സെക്രട്ടറി), എ സുശാന്ത്‌, പ്രദീപ്‌, രുഗ്‌മിണി, രാമചന്ദ്രൻ, സൽമാൻ ഹാരിസ്‌ (ജോ. സെക്രട്ടറി), കെ വി ലീല (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home