ad
Deshabhimani

തുരങ്കപാത നിർമാണോദ്ഘാടനം

മലയോരം ആഘോഷലഹരിയിൽ

തുരങ്കപാത നിർമാണ ഉദ്‌ഘാടന ആഘോഷത്തിന്റെ വരവറിയിച്ച് കൂടരഞ്ഞിയിൽ നടന്ന വിളംബരജാഥ

തുരങ്കപാത നിർമാണ ഉദ്‌ഘാടന ആഘോഷത്തിന്റെ വരവറിയിച്ച് കൂടരഞ്ഞിയിൽ നടന്ന വിളംബരജാഥ

വെബ് ഡെസ്ക്

Published on Aug 30, 2025, 02:09 AM | 2 min read

സ്വന്തം ലേഖകൻ മുക്കം സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനത്തിന്റെ ആഘോഷലഹരിയിൽ മലയോരം. രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെക്കൂസാതെ അവസാനവട്ട ഒരുക്കങ്ങളുടെ തകൃതിയിലാണ് ആനക്കാംപൊയിൽ. പ്രവൃത്തി ഉദ്ഘാടനത്തിന്റെ വരവറിയിച്ച് നാടെങ്ങും വിളംബര ഘോഷയാത്രകൾ നടത്തി. കൂടരഞ്ഞി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂടരഞ്ഞിയിൽ രാഷ്ട്രീയ– സാമൂഹ്യ–സംസ്‌കാരിക മേഖലകളെ ഏകോപിപ്പിച്ച് വിളംബരജാഥ സംഘ ടിപ്പിച്ചു. കൂടരഞ്ഞി പോസ്റ്റ്‌ ഓഫീസ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദർശ് ജോസഫ് അധ്യക്ഷനായി. കക്ഷിനേതാക്കളായ പി എം തോമസ്, ഷൈജു കോയിനിലം, അബ്ദുറഹ്മാൻ, സണ്ണി പെരികിലം തറപ്പിൽ, എൻ എ അബ്ദുൾ ജബ്ബാർ, വ്യാപാരി വ്യവസായി പ്രതിനിധി മുഹമ്മദ്‌ പാതിപറമ്പിൽ എന്നിവർ സംസാരിച്ചു. വി എസ് രവീന്ദ്രൻ സ്വാഗതവും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മേരി തങ്കച്ചൻ നന്ദിയും പറഞ്ഞു. പഞ്ചായത്തംഗങ്ങൾ, വിവിധ ഘടക സ്ഥാപന ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമസേനാംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, വ്യാപാരി വ്യവസായി യൂണിറ്റ്‌ അംഗങ്ങൾ, നാട്ടുകാർ എന്നിവർ ജാഥയിൽ അണിചേർന്നു. കോടഞ്ചേരി കണ്ണോത്ത് വിവിധ രാഷ്ട്രീയ പാർടികളുടെയും വ്യപാരികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വർണാഭമായ വിളംബരജാഥ നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ് തോമസ് ചെമ്പകശ്ശേരി ജാഥ ഉദ്ഘാടനംചെയ്‌തു. കോടഞ്ചേരി ബാങ്ക് വൈസ് പ്രസിഡന്റ്‌ പി പി ജോയി അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജമീല അസീസ്, മാത്യു ചെമ്പോട്ടിക്കൽ, ജോയിച്ചൻ കണ്ണോത്ത്, ബാബുരാജ്, എം സി സുബ്രഹ്‌മണ്യൻ, ലിൻസ് വർഗീസ്, രജനി സത്യൻ, ബിന്ദു, ടി എസ് റെജി, പഞ്ചായത്ത് അംഗങ്ങളായ റോസിലി മാത്യു, റീന സാബു എന്നിവർ സംസരിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറി കെ എം ജോസഫ് സ്വാഗതം പറഞ്ഞു. കോടഞ്ചേരി നെല്ലിപ്പൊയിൽ അങ്ങാടിയിൽ സർവകക്ഷി വിളംബരജാഥ നടത്തി. വിവിധ രാഷ്ട്രീയ പാർടി നേതാക്കളായ പി ജെ ജോൺസൺ, ജോസ് ഐരാറ്റിൽ, സാബു മനയിൽ, ബിജു ഓത്തിക്കൽ, ജോസ് മണിക്കൊമ്പേൽ, തോമാച്ചൻ മൂലേപ്പറമ്പിൽ, പി ടി സണ്ണി, സി എസ് ശരത്, എം ടി സെബാസ്റ്റ്യൻ, ബാബു, എ ഡി ലിസി, രതീഷ്, സത്യൻ, മജീദ് എന്നിവർ സംസാരിച്ചു.കൊടിയത്തൂർ ചുള്ളിക്കാപറമ്പിൽ വിളംബരജാഥ നടത്തി. സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ ജോണി ഇടശ്ശേരി, നാസർ കൊളായി, ഇ അരുൺ, ലോക്കൽ സെക്രട്ടറി ഗിരീഷ് കാരക്കുറ്റി, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ സിടിസി അബ്ദുള്ള, വി വീരാൻകുട്ടി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home