ad
Deshabhimani

കടിച്ചുകുടഞ്ഞ്‌ തെരുവുനായ്‌ക്കൾ

തെരുവുനായയുടെ കടിയേറ്റ് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർഥിയുടെ കാലിലെ മുറിവ്

തെരുവുനായയുടെ കടിയേറ്റ് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർഥിയുടെ കാലിലെ മുറിവ്

വെബ് ഡെസ്ക്

Published on Jun 25, 2025, 02:22 AM | 1 min read

കോഴിക്കോട് നഗരത്തിലും സമീപ പഞ്ചായത്തായ അത്തോളിയിലും തെരുവുനായ ആക്രമണത്തിൽ 19 പേർക്ക് പരിക്ക്. ചൊവ്വ പകൽ നഗരത്തിലെ ക്രിസ്ത്യൻ കോളേജ് പരിസരം, ഈസ്റ്റ് നടക്കാവ്, കെഎസ്ആർടിസി ബസ് -സ്റ്റാൻഡ്, അത്തോളി എന്നിവിടങ്ങളിലാണ് വിദ്യാർഥികളെയടക്കം തെരുവുനായ്‌ക്കൾ ആക്രമിച്ചത്. ആഫിയ (20), കണ്ണാടിക്കൽ സ്വദേശിനി ഹിബ (16), അത്തോളി സ്വദേശി സാമിക്കുട്ടി (61), ഒളവണ്ണ സ്വദേശി മുഹമ്മദ് ഷഹീം (25), ചെറുകുളം സ്വദേശി ജിഷ്ണു (24), വലിയങ്ങാടി സ്വദേശി പട്ടൻ ബെെസൂക്കൻ കാക്ക (65), കക്കോടി സ്വദേശി പ്രേമൻ (70), നടക്കാവ് സ്വദേശിനി സിയ മെഹർ (13), കുന്ദമംഗലം സ്വദേശിനി അഷിന ഫാത്തിമ (12), നടക്കാവ് സ്വദേശിനി നഹാന (22), കരുവിശ്ശേരി സ്വദേശി ഫർഫീം (21), കുണ്ടുങ്ങൽ സ്വദേശി യാക്കൂബ് (34), മാവൂർ റോഡ് സ്വദേശികളായ ചിത്തിര (26), അമൽ രാജ് (26), പട്ടർപാലം സ്വദേശിനി ഷെയ്ന (47) എന്നിവർക്കും അശോകപുരത്ത് അമ്മയോടൊപ്പം പോകുകയായിരുന്ന നാല് വയസ്സുകാരനും നായയുടെ കടിയേറ്റു. എല്ലാവരും ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് ​ഗുരുതരമല്ല. നടക്കാവ് ഗവ. ഗേൾസ് എച്ച്എസ്എസിലെ വിദ്യാർഥികളാണ്‌ അഷിന ഫാത്തിമയും സിയ മെഹറിനും. ഈസ്റ്റ് നടക്കാവ് ബസ് സ്റ്റോപ്പിനുസമീപത്തുവച്ചാണ്‌ ഇവർക്ക്‌ കടിയേറ്റത്. അധ്യാപകരാണ് ആശുപത്രിയിലെത്തിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home