ad
Deshabhimani

റെയിൽവേ സ്റ്റേഷനിൽ 
തെരുവുനായ ശല്യം; നടപടിയില്ല

റെയിൽവേ സ്റ്റേഷൻ കെെയടക്കിയ നായ്ക്കൾ; മൂന്നാം പ്ലാറ്റ് ഫോമിൽനിന്നുള്ള ദൃശ്യം

റെയിൽവേ സ്റ്റേഷൻ കെെയടക്കിയ നായ്ക്കൾ; മൂന്നാം പ്ലാറ്റ് ഫോമിൽനിന്നുള്ള ദൃശ്യം

വെബ് ഡെസ്ക്

Published on Feb 19, 2026, 02:15 AM | 1 min read

സ്വന്തം ലേഖിക കോഴിക്കോട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ തെരുവുനായ ശല്യത്തിൽ വലഞ്ഞ് യാത്രക്കാര്‍. മിക്ക പ്ലാറ്റ്ഫോമുകളും തെരുവുനായ്‌ക്കളുടെ വിഹാരകേന്ദ്രമായി. ദിവസവും ആയിരക്കണക്കിന് പേരാണ് സ്റ്റേഷനിൽ എത്തുന്നത്. ട്രെയിൻ കയറുന്നതുവരെ ഭീതിയിൽ കഴിയേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. പ്ലാറ്റ്ഫോമിൽനിന്ന്‌ ഭക്ഷണം കഴിക്കുന്നതും ബുദ്ധിമുട്ടിലായി. രാത്രിയായാൽ നഗരത്തിന്റെ വിവിധയിടങ്ങളിൽനിന്ന് നായ്‌ക്കൾ കൂട്ടത്തോടെയാണ് എത്തുന്നത്. യാത്രക്കാര്‍ പലപ്പോഴും ഭയത്തോടെയാണ്‌ സ്‌റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കാറ്. പ്ലാറ്റ്ഫോമിലെ ചവറ്റുകൊട്ടയുടെ മൂടി കടിച്ചുമാറ്റി ഭക്ഷ്യമാലിന്യമുൾപ്പെടെ പുറത്തിടുന്നതും പതിവായി. സ്റ്റേഷൻ പരിസരത്ത് പലയിടങ്ങളിലും മാലിന്യം പെരുകുന്നതും നായ്‌ക്കൾ കൂട്ടത്തോടെ എത്തുന്നതിന്‌ കാരണമാണെന്ന്‌ യാത്രക്കാരൻ പറഞ്ഞു. അതേസമയം, സ്റ്റേഷനകത്ത്‌ ടിക്കറ്റ് കൗണ്ടറിന്‌ സമീപത്തും പുറത്ത് പാർക്കിങ് ഏരിയയിലും കറങ്ങിത്തിരിയുന്ന നായ്‌ക്കളിൽ പലതും അക്രമസ്വഭാവമുള്ളവയാണെന്ന് റെയിൽവേ ജീവനക്കാരൻ പറഞ്ഞു. യാത്രക്കാര്‍ക്ക് കടിയേറ്റ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരുവുനായ്‌ക്കളുടെ ശല്യത്തിൽ പരാതികൾ നൽകിയെങ്കിലും റെയിൽവേ അധികൃതര്‍ പ്രതികരിച്ചിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home