Deshabhimani

ഫറോക്കിലും വരും റെയിൽ കോച്ച് റസ്റ്ററന്റ്

റെയിൽവേ കോച്ച് റസ്റ്ററന്റ് മാതൃക

റെയിൽവേ കോച്ച് റസ്റ്ററന്റ് മാതൃക

വെബ് ഡെസ്ക്

Published on Nov 02, 2026, 12:52 AM | 1 min read

ഫറോക്ക്

ചാലിയാർ തീരത്തായി ഫറോക്കിൽ റെയിൽ കോച്ച് റസ്റ്ററന്റ് വരുന്നു. റെയിൽവേ സ്റ്റേഷനുകളെ ബന്ധപ്പെടുത്തി പഴയ കോച്ചുകൾ (ബോഗി) ഉപയോഗിച്ച്‌ ആധുനിക രീതിയിൽ മികച്ച ഭക്ഷണശാലകൾ ഒരുക്കുന്ന പദ്ധതിയിലാണ് ഫറോക്ക് പഴയ ഇരുമ്പ് പാലത്തിന് കിഴക്കുവശത്തായി റെയിൽ കോച്ച് റസ്റ്ററന്റ് (ആർസിആർ) ഒരുക്കുന്നത്. രണ്ടാഴ്ചക്കകം നിർമാണമാരംഭിക്കും. ​ കേരളത്തിൽ ആദ്യമായി പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് "ജുജു എക്സ്പ്രസ്‌’ എന്ന പേരിൽ ആർസിആർ ആരംഭിച്ച മൈ ബസാർ ഗ്രൂപ്പ് ആണ് ഫറോക്കിലെ നടത്തിപ്പും ലേലത്തിലെടുത്തിരിക്കുന്നത്. ചാലിയാർ തീരത്ത് റെയിൽ ഒരുക്കി ഇതിൽ ത്രീ ടയർ എസി കോച്ച് ഘടിപ്പിച്ചാണ് ഭക്ഷണശാല ക്രമീകരിക്കുക. ഇതോടനുബന്ധിച്ച് മേൽക്കൂരയോടുകൂടിയ പ്ലാറ്റ് ഫോം ഉൾപ്പെടെ സജ്ജമാക്കുന്നുണ്ട്. കോച്ച് വൈകാതെ എത്തുമെങ്കിലും ഇതിനുമുന്പ്‌ പുറംപണികൾ ആരംഭിക്കും. ​ അകത്തും പുറത്തും 50 പേർക്കുവീതം ഇരുന്ന്‌ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. ശുചിമുറി സൗകര്യങ്ങളുമൊരുക്കും. രണ്ടുമാസത്തിനകം നിർമാണം പൂർത്തിയാക്കും. പയ്യന്നൂരിന് ശേഷം പാലക്കാട്ടും കോച്ച് റെസ്റ്ററന്റ് തുടങ്ങിയിട്ടുണ്ട്. വൈകാതെ തിരൂരിലും ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Maythil Radhakrishnan

01

print edition മേതിലിന്റെ സർഗപൗരത്വം
M A Baby India Bloc

02

print edition അഭിനന്ദനങ്ങൾ, പോരാട്ടം ശക്തിപ്പെടും: എം എ ബേബി
Labour Code protest

03

print edition കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ
ലേബർ കോഡ്‌ പിൻവലിക്കണം
Indian Military

04

print edition ഇന്ത്യ–ഓസ്ട്രേലിയ സൈനിക അഭ്യാസം സമാപിച്ചു
Super League Kerala

05

print edition സൂപ്പർ ലീ​ഗ് കേരള: മലപ്പുറത്തെ ഗോളിൽ മുക്കി കാലിക്കറ്റ്
deshabhimani section

Recommended

Deshabhimani
Home