സംസ്ഥാന സ്‌കൂൾ കായിക മേള
യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

സംഘാടകരായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഭക്ഷണപ്പുരയിലും പാചകപ്പുരയിലും മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്
കുന്നമംഗലം
സംസ്ഥാന സ്‌കൂൾ കായികമേളയുടെ സംഘാടക സമിതി അംഗങ്ങളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഭക്ഷണപ്പുരയിലും പാചകപ്പുരയിലും മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സംഘാടക സമിതി അംഗങ്ങളായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹൈജാസ്, യൂത്ത് കോൺഗ്രസ് കുന്നമംഗലം നിയോജക മണ്ഡലം സെക്രട്ടറി ശ്രീരാഗ് നെടുങ്ങാട്ടുമ്മൽ എന്നിവർ മദ്യപിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. കൈരളി വാർത്താസംഘത്തെ ആക്രമിച്ച സംഘത്തിലുള്ളവരാണിവർ. ഇവർ മദ്യപിച്ചിരുന്നു എന്ന് അക്രമത്തിനിരയായ വനിതാ മാധ്യമപ്രവർത്തകർ മൊഴി നൽകിയിരുന്നു. എന്നാൽ കുന്നമംഗലം പൊലീസ് നിസ്സാര വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. കായികമേള ആരംഭിച്ചതുമുതൽ ഇവരുടെ മദ്യപാനത്തിൽ നിരവധി പരാതികൾ ഉയർന്നിരുന്നു. പലരും ഇക്കാര്യം പല കോൺഗ്രസ് നേതാക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. എന്നാൽ ചെറുപ്പക്കാരല്ലേ എന്ന മറുപടിയാണ് ഇവരിൽനിന്ന് കിട്ടിയത്. ഒഴിവ് സമയങ്ങളിൽ സമീപമുള്ള കെട്ടിടത്തിന്റെ ടെറസിൽ പോയി മദ്യപിച്ച് വരികയാണ് പതിവ്. ഉച്ചഭക്ഷണത്തിനുമുമ്പ് കൂട്ടത്തോടെ ഇവർ ഇവിടേക്ക് പോവുകയും മദ്യപിക്കുകയുമായിരുന്നു. വീഡിയോയിൽ ഇവർ മദ്യപിക്കുന്നതും മദ്യക്കുപ്പികളും കാണാം. എം കെ രാഘവൻ എംപി, മന്ത്രി ടി സിദ്ദീഖ്, പഴയിടം മോഹനൻ നമ്പൂതിരി എന്നിവരോടൊപ്പം നിൽക്കുന്ന ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്.









0 comments