Deshabhimani

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ

ഒപി ചീട്ടിനുള്ള ഫീസ് കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധം ശക്തം

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഒപി ചീട്ടിന്റെ ഫീസ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ പ്രകടനം

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഒപി ചീട്ടിന്റെ ഫീസ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Nov 02, 2026, 12:44 AM | 1 min read

പേരാമ്പ്ര

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഒപി ചീട്ടിനുള്ള ഫീസ് അഞ്ചുരൂപയിൽനിന്ന് 10 രൂപയായി ഉയർത്തിയ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്‌ നടപടിയിൽ വ്യാപക പ്രതിഷേധം. ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് ഭരണമേറ്റതോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. അവശ്യ മരുന്നുകൾ ലഭ്യമാക്കുന്നതിലും ആശുപത്രിയിൽ ശുദ്ധജലമെത്തിക്കുന്നതിലും ഗുരുതര അലംഭാവമാണ് ബ്ലോക്ക് പഞ്ചായത്ത് തുടരുന്നത്. ജലവിതരണം മുടങ്ങിയതോടെ ആശുപത്രിയിൽ കിടത്തിച്ചികിത്സക്ക് രോഗികളെ പ്രവേശിപ്പിക്കുന്നില്ല. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ വയോജനങ്ങൾക്കുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റ് നിർത്തലാക്കി. ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. മരുന്ന്, ശുദ്ധജലം പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ ഒപി ചീട്ടിന്റെ ഫീസ് വർധിപ്പിച്ച നടപടിയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഫീസ് വർധനക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. നടപടി പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്ന്‌ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി മുന്നറിയിപ്പ് നൽകി. പേരാമ്പ്രയിൽ നടത്തിയ പ്രകടനത്തിന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം എം ജിജേഷ്, സി കെ രൂപേഷ്, കെ വി അനുരാഗ്, എം എം അതുൽ ദാസ്, കെ പി അഖിലേഷ്, ബിനിൽ രാജ് എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Maythil Radhakrishnan

01

print edition മേതിലിന്റെ സർഗപൗരത്വം
M A Baby India Bloc

02

print edition അഭിനന്ദനങ്ങൾ, പോരാട്ടം ശക്തിപ്പെടും: എം എ ബേബി
Labour Code protest

03

print edition കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ
ലേബർ കോഡ്‌ പിൻവലിക്കണം
Indian Military

04

print edition ഇന്ത്യ–ഓസ്ട്രേലിയ സൈനിക അഭ്യാസം സമാപിച്ചു
Super League Kerala

05

print edition സൂപ്പർ ലീ​ഗ് കേരള: മലപ്പുറത്തെ ഗോളിൽ മുക്കി കാലിക്കറ്റ്
deshabhimani section

Recommended

Deshabhimani
Home