ad
Deshabhimani

ആശുപത്രികളുടെ അനാസ്ഥ

സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ റിപ്പോര്‍ട്ട് തേടും: വനിതാ കമീഷന്‍

താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമീഷൻ സിറ്റിങ്ങിൽ അധ്യക്ഷ അഡ്വ. പി സതീദേവി പരാതികൾ കേൾക്കുന്നു

താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമീഷൻ സിറ്റിങ്ങിൽ അധ്യക്ഷ അഡ്വ. പി സതീദേവി പരാതികൾ കേൾക്കുന്നു

വെബ് ഡെസ്ക്

Published on Jul 27, 2025, 03:26 AM | 1 min read

കോഴിക്കോട് ആശുപത്രികളുടെ അനാസ്ഥയുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ പരാതിയുണ്ടായാൽ ചികിത്സ നൽകിയ ആശുപത്രികളിൽനിന്ന് റിപ്പോർട്ട് തേടുമെന്ന് വനിതാ കമീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി പറഞ്ഞു. കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമീഷൻ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അവർ. മെഡിക്കൽ രംഗത്തെ വീഴ്ചയ്ക്ക് മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരമുള്ള നടപടി സ്വീകരിക്കാൻ പരാതിക്കാർക്ക് കഴിയും. ആവശ്യമായ തെളിവുണ്ടായാൽ പരാതികൾ അത്തരത്തിൽ കൈകാര്യം ചെയ്യാൻ നിർദേശിക്കുമെന്നും സതീദേവി പറഞ്ഞു. സിറ്റിങ്ങിൽ പരിഗണിച്ച 117 പരാതികളിൽ 17 എണ്ണം തീർപ്പാക്കി. ആറ് പരാതികളിൽ പൊലീസ് റിപ്പോർട്ട് തേടി. ഒന്ന് ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമസഹായം ലഭ്യമാക്കാൻ കൈമാറി. മറ്റൊന്ന് വിമൻ പ്രൊട്ടക്ഷൻ ഓഫീസർക്ക് അയച്ചു. 92 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. വനിതാ കമീഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഭിഭാഷകരായ ലിസ്സി, ജാമിനി, സീനത്ത്, കൗൺസലർമാരായ സുധിന, സുനിഷ, അവിന എന്നിവരും പരാതികൾ പരിഗണിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home