പരിഷത്ത് ഉത്തര മേഖലാ സെമിനാർ
ആരോഗ്യരംഗത്തെ കോർപറേറ്റ്-വൽക്കരണം ചെറുക്കുക

കോഴിക്കോട്
ആരോഗ്യരംഗത്തെ കോർപറേറ്റ്-വൽക്കരണത്തിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഉത്തര മേഖലാ സെമിനാർ സംഘടിപ്പിച്ചു. കേന്ദ്ര ബജറ്റിൽ ആരോഗ്യമേഖലയ്ക്കായി നീക്കിവയ്ക്കുന്ന തുകയും പദ്ധതികളും വെട്ടിച്ചുരുക്കുകയും പൊതുസംവിധാനങ്ങൾക്ക് അവശ്യമായ പരിഗണന നൽകാതിരിക്കയും ചെയ്യുന്നു. അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിലും ഗുണനിലവാരം ഉറപ്പാക്കുന്നതിലുമുള്ള സംസ്ഥാന സർക്കാരിന്റെ തുടര്ച്ചയായ വീഴ്ച ഭീതിജനകമാണെന്നും സെമിനാറിൽ അഭിപ്രായമുയര്ന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് ആരോഗ്യ വിഷയ സമിതി സംഘടിപ്പിച്ച സെമിനാർ ഡോ. കെ പി അരവിന്ദൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. സംസ്ഥാന ആരോഗ്യ വിഷയ സമിതി ചെയർമാൻ ഡോ. മുബാറക് സാനി തയ്യാറാക്കിയ "ചികിത്സ തേടുന്ന ആരോഗ്യരംഗം' പുസ്തകം ഡോ. കെ പി അരവിന്ദൻ പ്രകാശിപ്പിച്ചു. ഡോ. മുബാറക് സാനി, ഡോ. ജി ആർ ജിതിൻ, പി കെ സന്തോഷ്, ഡോ. അബ്ദുൾ ബാസിത്, കെ പി ഷീന, ഡോ. സുഷമ അനിൽ, ഡോ. ടി ജയകൃഷ്ണൻ, ഡോ. മിഥുൻ സിദ്ധാർഥൻ, വി ടി നാസർ എന്നിവർ സംസാരിച്ചു. പി ബിജു സ്വാഗതവും കെ സി ദിലീപ് കുമാർ നന്ദിയും പറഞ്ഞു.









0 comments