ad
Deshabhimani

ബിജെപിയിൽ പൊട്ടിത്തെറി

പ്രഫുൽ കൃഷ്‌ണന്റെ കോലം കത്തിച്ചു

വടകരയിൽ വിമതർ ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ്‌ സി ആർ പ്രഫുൽ കൃഷ്ണന്റെ  കോലം കത്തിക്കുന്നു ​ ​

വടകരയിൽ വിമതർ ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ്‌ സി ആർ പ്രഫുൽ കൃഷ്ണന്റെ കോലം കത്തിക്കുന്നു ​ ​

വെബ് ഡെസ്ക്

Published on Apr 23, 2026, 01:42 AM | 1 min read

വടകര വടകരയിൽ ബിജെപിയിൽ പൊട്ടിത്തെറി, ഔദ്യോഗിക നേതൃത്വത്തിനെതിരെ വിമതരുടെ ശക്തി പ്രകടനം. ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ്‌ സി ആർ പ്രഫുൽ കൃഷ്‌ണന്റെ കോലം കത്തിച്ചു. അടക്കാതെരുവിലെ ബിജെപി നോർത്ത് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ വിമതരും ഔദ്യോഗിക നേതൃത്വത്തെ പിന്തുണയ്‌ക്കുന്നവരും തമ്മിൽ കൈയാങ്കളിയായി. പ്രവർത്തകർ ചേരിതിരിഞ്ഞ് അക്രമത്തിന് മുതിരുകയായിരുന്നു. വാക്കേറ്റം കടുത്തതോടെ നിരവധി പേർ ഓഫീസിനുമുന്നിൽ തടിച്ചുകൂടിയത് സംഘർഷത്തിനിടയാക്കി. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണ് ബിജെപിയിൽ തർക്കങ്ങൾ ഉടലെടുത്തത്. നേതൃത്വത്തിനെതിരെ അണികൾ തെരുവിൽ ബിജെപിയുടെ ഔദ്യോഗിക പതാകയുമേന്തിയാണ് പ്രതിഷേധത്തിനെത്തിയത്. വടകര, നാദാപുരം മണ്ഡലങ്ങളിൽനിന്ന്‌ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ റിബലായി പത്രിക നൽകിയ രണ്ടുപേർ ഉൾപ്പെടെ ഒമ്പതുപേരെയാണ് കഴിഞ്ഞ ദിവസം ബിജെപി നോർത്ത് ജില്ലാ കമ്മിറ്റി പുറത്താക്കിയത്. വടകരയിൽ ശ്യാംരാജ് കുരിയാടി, നാദാപുരത്ത് കെ പത്മകുമാർ എന്നിവരാണ് റിബലായി പത്രിക നൽകിയത്. ഇവർക്ക് അനുകൂല നിലപാട് സ്വീകരിച്ച ബിജെപി നേതാക്കളായ എ വി ഗണേശൻ, രവി വെള്ളൂർ, പി പി രാജൻ, പി കെ ബിജീഷ്, നാണു മഞ്ചക്കൽ, ഇ കെ ബാബു, വി ടി വിനീഷ് എന്നിവരെയുമാണ് പുറത്താക്കിയത്. വടകരയിൽ ശ്യാം രാജിന്റെ പത്രിക തള്ളിപ്പോകുകയും നാദാപുരത്ത് പത്മകുമാർ മത്സരരംഗത്ത് ഉറച്ചുനിൽക്കുകയും ചെയ്തു. ബിജെപിയിലെ പ്രമുഖ നേതാക്കൾക്കെതിരെ എടുത്ത നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ പ്രകടനം വടകര അതിഥി മന്ദിരത്തിൽനിന്ന്‌ ആരംഭിച്ച് നഗരം ചുറ്റി അടക്കാതെരുവിൽ സമാപിച്ചു. അടക്കാതെരുവിൽ പ്രഫുൽ കൃഷ്ണന്റെ കോലം കത്തിച്ചു. അഴിമതി ആരോപണം നേരിടുന്ന നൂലിൽ കെട്ടിയിറക്കിയ സ്ഥാനാർഥികളാണ് ഇത്തവണ മത്സരിച്ചത്. പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഫണ്ട് തിരിമറി നടന്നിട്ടുണ്ട്, വിശദീകരണം ചോദിക്കാതെയാണ് പുറത്താക്കൽ, കൂടുതൽ പ്രവർത്തകർ വരും ദിവസങ്ങളിൽ പ്രതിഷേധവുമായി രംഗത്തുവരും, ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും പുറത്താക്കിയവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home