ad
Deshabhimani

എം ടിയിലേക്ക്‌ 
കാമറയിലൂടെ തീർഥാടനം

ഫോട്ടോഗ്രാഫര്‍ ആര്‍ വി സതിയുടെ 'എം ടി ഓര്‍മച്ചിത്രങ്ങള്‍' ഫോട്ടോപ്രദര്‍ശനം സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തപ്പോള്‍

ഫോട്ടോഗ്രാഫര്‍ ആര്‍ വി സതിയുടെ 'എം ടി ഓര്‍മച്ചിത്രങ്ങള്‍' ഫോട്ടോപ്രദര്‍ശനം സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തപ്പോള്‍

വെബ് ഡെസ്ക്

Published on Dec 30, 2025, 01:41 AM | 1 min read

സ്വന്തം ലേഖിക കോഴിക്കോട് സ്കൂൾ കാലത്ത് മഞ്ഞ് വായിച്ചപ്പോൾ മുതൽ എംടിയെന്ന മഹാകാഥികനോട് തോന്നിയ ആരാധന. കാമറ കൈയിലെടുത്ത് തുടങ്ങിയപ്പോൾ മുതൽ അവയിൽ പതിഞ്ഞ ചിത്രങ്ങളിലേറെയും അദ്ദേഹത്തിന്റെ തന്നെ. കോഴിക്കോട്ടെ സാംസ്കാരികവേദികളിലെ സ്ഥിരസാന്നിധ്യമായ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആര്‍ വി സതി എം ടി വാസുദേവൻ നായര്‍ക്ക് ആദരമായാണ് "എം ടി ഓർമച്ചിത്രങ്ങൾ' ഫോട്ടോ പ്രദർശനം ഒരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, നടന്മാരായ മമ്മൂട്ടി, ഹരിഹരൻ തുടങ്ങി നിരവധി പേരുമായി സൗഹൃദം പങ്കിടുന്ന എം ടിയുടെ അപൂര്‍വ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷിക വേളയിൽ പ്രദര്‍ശനത്തിനുള്ളത്. 2013ന് ശേഷമെടുത്തവയാണ് 117 ചിത്രങ്ങളും. ബീക്കൺ കലാ-സാംസ്കാരികവേദിയുടെ നേതൃത്വത്തിലാണ് പ്രദർശനം. പോസ്റ്റൽ വകുപ്പിൽനിന്ന് വിരമിച്ച സതിയ്ക്ക് കൾച്ചറൽ ഫോട്ടോഗ്രഫിയോടാണ് കൂടുതൽ താൽപ്പര്യം. പ്രദര്‍ശനം ജനുവരി രണ്ടിന് സമാപിക്കും. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ബീക്കൺ പ്രസിഡന്റ് ടി സേതുമാധവൻ നായര്‍ അധ്യക്ഷനായി. ഡോ. കെ ശ്രീകുമാര്‍, അശ്വതി വി നായര്‍, ലിജീഷ് കുമാര്‍, പി മുസ്തഫ, കെ ജെ തോമസ്, പി അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home