Deshabhimani

പി പത്മരാജൻ ചെറുകഥാ 
പുരസ്കാരം ടി കനിമൊഴിക്ക്‌

സബർമതി സർഗ സാഹിതി ഏർപ്പെടുത്തിയ പി പത്മരാജൻ ചെറുകഥാ പുരസ്കാരം ടി കനിമൊഴിക്ക്  അനന്തപത്മനാഭൻ സമ്മാനിക്കുന്നു

സബർമതി സർഗ സാഹിതി ഏർപ്പെടുത്തിയ പി പത്മരാജൻ ചെറുകഥാ പുരസ്കാരം ടി കനിമൊഴിക്ക് അനന്തപത്മനാഭൻ സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Sep 28, 2026, 02:20 AM | 1 min read

കോഴിക്കോട് സബർമതി സർഗസാഹിതി ഏർപ്പെടുത്തിയ പി പത്മരാജൻ ചെറുകഥാ പുരസ്കാരം ടി കനിമൊഴി എഴുതിയ പാറ്റകളുടെ റിപ്പബ്ലിക് എന്ന കഥയ്ക്ക് ലഭിച്ചു. ഗാനരചയിതാവ് രമേഷ് കാവിൽ അവാർഡുകൾ പ്രഖ്യാപിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്‌ഘാടനംചെയ്തു. സബർമതി ഡയറക്ടർ അജയ് ‌ഗോപാൽ അധ്യക്ഷനായി. എഴുത്തുകാരൻ അനന്തപത്മനാഭൻ പുരസ്‌കാരം വിതരണം ചെയ്തു. 10001 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു പുരസ്കാരം. സാഹിത്യകാരൻ വി ആർ സുധീഷ്, ദീപക് ധർമടം, കുയ്യണ്ടി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ ടി ബാബുരാജിനും ജിസ്മ ഫയ്‌സിനും പ്രത്യേക ജ്യൂറി പുരസ്കാരങ്ങൾ സമ്മാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home