Deshabhimani

ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം കത്തുന്നു;

ഒബിസി മോർച്ച നോർത്ത്‌ ജില്ലാ പ്രസിഡന്റ്‌ രാജിവച്ചു

ബിജെപി നേതൃത്വത്തിനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ

ബിജെപി നേതൃത്വത്തിനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ

വെബ് ഡെസ്ക്

Published on Sep 24, 2026, 02:15 AM | 1 min read

നാദാപുരം ​നാദാപുരത്ത് ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം കത്തുന്നു. ഒബിസി മോർച്ച നോർത്ത് ജില്ലാ പ്രസിഡന്റ്‌ കെ കെ രഞ്ജിത്ത്‌ രാജിവെച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ കെ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗം മണ്ഡലത്തിൽ വലിയതോതിൽ ഫണ്ട് വെട്ടിച്ചതിനെതിരെ മറുവിഭാഗം കല്ലാച്ചിയിലും പരിസരപ്രദേശങ്ങളിലും പോസ്‌റ്റർ പതിച്ചിരുന്നു. അഴിമതി നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു പോസ്റ്ററിലെ ആവശ്യം. സമൂഹമാധ്യമത്തിലും നേതൃത്വത്തിനെതിരെ വ്യാപക പ്രചാരണമാണ് നടക്കുന്നത്. ഇതിനുപിന്നാലെയാണ് രഞ്ജിത്ത് രാജി സമർപ്പിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടും ബിജെപിയിൽ വലിയ പൊട്ടിത്തെറിയുണ്ടായിരുന്നു. ആർഎസ്എസ് പിന്തുണയോടെ തൊട്ടിൽപ്പാലം സ്വദേശി ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിച്ചിരുന്നു. ഈ സംഭവങ്ങളോടെയാണ്‌ വിഭാഗീയത രൂക്ഷമായത്. ബിജെപിയുടെ ഔദ്യോഗിക നേതൃത്വം ബിനാമി ഇടപാടുകൾ നടത്തുന്നതായി കാണിച്ച് ഒരുവിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു. മുതിർന്ന നേതാക്കന്മാരെ തഴഞ്ഞ് യുവമോർച്ച നേതാവിന് സീറ്റ് നൽകിയത്‌ ബിജെപി പ്രവർത്തകർ തമ്മിൽ പരസ്യമായ ഏറ്റുമുട്ടലിനും ചേരിപ്പോരിനും ഇടയാക്കിയിരുന്നു. തെറ്റായ പ്രചാരണങ്ങൾ നടന്നുവരുന്നതായും തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പാർടി പ്രവർത്തനങ്ങളെ ബാധിക്കരുത് എന്ന ഉദ്ദേശ്യത്തോടെയാണ് രാജിയെന്നും രാജിക്കത്തിൽ കെ കെ രഞ്ജിത്ത് പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home