എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ ശിൽപ്പശാല

എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ ശിൽപ്പശാല പേരാമ്പ്രയിൽ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
പേരാമ്പ്ര എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ ശിൽപ്പശാല പേരാമ്പ്ര റീജ്യണൽ കോ–ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ പി ചന്ദ്രി അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ ചന്ദ്രൻ, ജില്ലാ സെക്രട്ടറി പി ശ്രീധരൻ, സംസ്ഥാന കമ്മിറ്റി അംഗം ടി കെ സുജാത എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെയും സംസ്ഥാന സർക്കാർ സ്വീകരിച്ച തൊഴിലാളി സംരക്ഷണ നിലപാടുകൾ വിശദീകരിക്കുന്നതിനുമായി നടക്കുന്ന പഞ്ചായത്തുതല പ്രചാരണ ജാഥയും കേന്ദ്ര സർക്കാർ ഓഫീസിലേക്ക് നടക്കുന്ന മാർച്ചും ധർണയും വിജയിപ്പിക്കാൻ തീരുമാനിച്ചു. പേരാമ്പ്ര ഏരിയാ സെക്രട്ടറി ടി പി കുഞ്ഞനന്തൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി വി ബാബു നന്ദിയും പറഞ്ഞു.










0 comments