ad
Deshabhimani

എൻജിഒ യൂണിയൻ കലാജാഥ അരങ്ങിലേക്ക്‌

എൻജിഒ യൂണിയൻ സംസ്ഥാന കലാജാഥയുടെ ആദ്യ അവതരണത്തിൽനിന്ന്‌

എൻജിഒ യൂണിയൻ സംസ്ഥാന കലാജാഥയുടെ ആദ്യ അവതരണത്തിൽനിന്ന്‌

വെബ് ഡെസ്ക്

Published on Jan 23, 2026, 01:18 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ വർത്തമാനകാലത്തിന്റെ നേർക്കാഴ്ചകൾ അടയാളപ്പെടുത്തി കേരള എൻജിഒ യൂണിയന്റെ സംസ്ഥാന കലാജാഥയുടെ പരിശീലനം പൂർത്തിയായി. സംവിധായകൻ പ്രിയനന്ദൻ ഉദ്ഘാടനം ചെയ്‌ത്‌ കോഴിക്കോട് എൻജിഒ യൂണിയൻ ഹാളിൽ മൂന്നുനാളായി നടന്ന പരിശീലന ക്യാമ്പ് സമാപിച്ചു. മനോജ് നാരായണനാണ് ക്യാമ്പ് ഡയറക്ടർ. സംഗീതശിൽപ്പം, നാടകം, റാപ്പ് സംഗീതം, കാവ്യശിൽപ്പം, സ്കിറ്റുകൾ എന്നിവ ചേർന്ന് ഒന്നരമണിക്കൂർ ദൈർഘ്യമുള്ള പരിപാടികളാണ്‌ അരങ്ങിലെത്തിക്കുക. കേരളത്തിന്റെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തി, നാടിന്റെ രാഷ്ട്രീയ സാമൂഹിക അവസ്ഥകളെ വരച്ചുകാട്ടി സുരേഷ് ബാബു ശ്രീസ്ഥ എഴുതിയ "വോയ്‌സ്’ എന്ന നാടകം, വയലാറിന്റെ പ്രശസ്തമായ അശ്വമേധം എന്ന കവിതയുടെ ദൃശ്യാവിഷ്കാരം, രാധാകൃഷ്ണൻ പേരാമ്പ്ര, മഹേഷ് എന്നിവർ എഴുതിയ സ്കിറ്റുകൾ, കേരളം കടന്നുപോയ പത്തുവർഷത്തിലെ വികസന നേട്ടങ്ങളെ രേഖപ്പെടുത്തി അജയകുമാർ അന്നശേരി എഴുതിയ ‘മലയാള പെരുമ' സംഗീതശിൽപ്പം, ശ്രീലാൽ എഴുതിയ റാപ്പ് സംഗീതം, കെ സി ഹസി ലാൽ കവിത എന്നീ ഇനങ്ങളാണ് കലാജാഥയുടെ ഉള്ളടക്കം. കലാജാഥയുടെ ആദ്യ അവതരണം എൻജിഒ യൂണിയൻ ഹാളിൽ നടന്നു. കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ, എൻജിഒ യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ്‌ ഇ പ്രേംകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home