ലെെഫിൽ തളിർക്കുന്നു പുതുജീവിതം

റിജീഷും രേഷ്മയും മകൾ ആദ്യയോടൊപ്പം വീടിനുമുന്നിൽ
മനാഫ് താഴത്ത് ഫറോക്ക് സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ തളിർക്കുന്ന ജീവിതങ്ങളിലൊന്നാണ് കോഴിക്കോട് കോർപറേഷൻ 45ാം ഡിവിഷനിൽ ശാരദാമന്ദിരത്തിനടുത്ത് ചൂലംപാടത്ത് കൈപ്പുറത്ത് റിജീഷ്–രേഷ്മ ദമ്പതികളുടേത്. രണ്ട് പെൺമക്കൾ ഉൾപ്പെടുന്ന കുടുംബം സ്വന്തമായൊരു വീട്ടിലേക്ക് താമസം മാറാനുള്ള ഒരുക്കത്തിലാണ്. 11 വർഷമായി നഗരത്തിൽ ഓട്ടോ ഓടിക്കുന്ന റിജീഷും കുടുംബവും അരനൂറ്റാണ്ടോളം പഴക്കമുള്ള ചെറിയ വീട്ടിലാണ് ഞെരുങ്ങിക്കഴിയുന്നത്. സ്വന്തമായൊരു വീടെന്നത് ഇവർക്ക് സ്വപ്നംമാത്രമായിരുന്നു. ഇതിനിടെയാണ് സർക്കാരിന്റെ ലൈഫ് പദ്ധതി അനുഗ്രഹമായി ഞങ്ങളെത്തേടിയെത്തിയതെന്നും ഇതിന് തുണയായത് കൗൺസിലർ ഷഹർബാനാണെന്നും ഇരുവരും പറയുന്നു. തറവാട്ടുവളപ്പിലെ ഒരുതുണ്ടു ഭൂമിയിൽ ലൈഫ് പദ്ധതിയിൽ നിർമിച്ച വീട്ടിൽ ഏറെ വൈകാതെ താമസം തുടങ്ങും. ഇവരെപ്പോലെ സമീപത്തുതന്നെ ലൈഫ് പദ്ധതിയിൽ വീട് നിർമിച്ചവർ വേറെയുമുണ്ട്. കോർപറേഷൻ പരിധിയിൽ കൂടുതൽ ലൈഫ് വീടുകൾ നിർമാണം പൂർത്തിയാക്കിയ ഡിവിഷനുകളിലൊന്നാണിത്. കോർപറേഷൻ പരിധിയിൽ ബേപ്പൂർ, ചെറുവണ്ണൂർ, - നല്ലളം മേഖലയിൽമാത്രം 1672 കുടുംബങ്ങൾക്കാണ് ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചത്. ഇതിൽ 1399 വീടുകളുടെ നിർമാണവും പൂർത്തിയായി.










0 comments