ലോക മാനസികാരോഗ്യ ദിനം ആചരിച്ചു

കലിക്കറ്റ് സൈക്യാട്രിക് ഗില്‍ഡും കലിക്കറ്റ് റണ്ണേഴ്‌സും ചേര്‍ന്ന് നടത്തിയ മെന്റല്‍ ഹെല്‍ത്ത് ഡേ റണ്‍ ബീച്ചില്‍ സമാപിച്ചപ്പോള്‍
കോഴിക്കോട്
ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ബ്രാഞ്ചിന്റെയും കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി(കെഎസ്എംഎച്ച്എ)യുടെയും നേതൃത്വത്തില്‍ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. ഐഎംഎ ഹാളില്‍ നടന്ന പരിപാടി റിട്ട. ജില്ലാ ജഡ്ജി എ ഹാരിസ് ഉദ്ഘാടനംചെയ്തു. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. ടി സാഗര്‍ അധ്യക്ഷനായി. കലിക്കറ്റ് സൈക്യാട്രിക് ഗില്‍ഡ് പ്രസിഡന്റ് ഡോ. കെ എ കമാല്‍ ഹുസൈന്‍, സെക്രട്ടറി ഡോ. വി രാജ്‌മോഹന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. ടി പി അഷറഫ്, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം തലവന്‍ ഡോ. വി പി ജിത്തു, ഡോ. സന്ധ്യ കുറുപ്പ്, ഡോ. മോഹന്‍ സുന്ദരം, ഡോ. അനീസ് അലി, ടി കെ സലീം എന്നിവര്‍ സംസാരിച്ചു.
നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കും സൈക്കോളജി വിദ്യാര്‍ഥികള്‍ക്കുമായി ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. ഡോ. കെ അമലും ഡോ. രഹ്നാ കാലടിയും ഡോ. ജിഷ്ണു ജനാർദനനും ക്ലാസുകളെടുത്തു. ജില്ലയിലെ 100 സൈക്യാട്രിസ്റ്റുകളും നഴ്‌സിങ് - സൈക്കോളജി വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു.
മെന്റല്‍ ഹെല്‍ത്ത് *ഡേ റണ്‍
കോഴിക്കോട്
"ഒരുമിച്ചോടാം, മാനസികാരോഗ്യത്തിനായി' എന്ന ആഹ്വാനവുമായി കലിക്കറ്റ് സൈക്യാട്രിക് ഗില്‍ഡും കലിക്കറ്റ് റണ്ണേഴ്‌സും ചേര്‍ന്ന് മെന്റല്‍ ഹെല്‍ത്ത് ഡേ റണ്‍ സംഘടിപ്പിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസിനുമുമ്പിൽ നിന്നാരംഭിച്ച റൺ ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. മോഹന്‍ സുന്ദരം ഫ്‌ളാഗ് ഓഫ് ചെയ്തു. സൈക്യാട്രിസ്റ്റുകളും നഴ്‌സിങ്,- സൈക്കോളജി വിദ്യാര്‍ഥികളും പൊതുജനങ്ങളുമടക്കം 300 പേര്‍ അഞ്ചുകിലോ മീറ്റര്‍ റണ്ണില്‍ പങ്കെടുത്തു.








0 comments