ആദായ നികുതി ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച്
രാജിവയ്‌ക്കൂ... പുറത്തുപോകൂ...

ബിജെപി ഏജന്റായി പ്രവര്‍ത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ രാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്
ബിജെപി ഏജന്റായി പ്രവർത്തിക്കുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ ആദായ നികുതി ഓഫീസിലേക്ക് ഉജ്വല മാർച്ച്. എസ്‌ഐആറിലൂടെ വോട്ടവകാശം ഇല്ലാതാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നടപടിക്കെതിരെയുള്ള രോഷം മാർച്ചിൽ അലയടിച്ചു. വോട്ടവകാശം ഒരുസർക്കാരിന്റെയും പാർടിയുടെയും ഒൗദാര്യമല്ല, ഭരണഘടന പൗരന് നൽകിയ അവകാശമാണ്. അതിന്റെ കാവൽക്കാരായ തെരഞ്ഞെടുപ്പ് കമീഷന് കേന്ദ്ര സർക്കാരിനോടല്ല, ഭരണഘടനയോടാണ് പ്രതിബദ്ധത ഉണ്ടാകേണ്ടതെന്നും മാർച്ച് പ്രഖ്യാപിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറിയറ്റംഗം അഡ്വ. കെ രാജൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ആർജെഡി ജില്ലാ സെക്രട്ടറി ജെ എൻ പ്രേംഭാസിൽ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി മോഹനൻ, ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി വി കുഞ്ഞാലി, എൻസിപി (എസ്‌പി) സംസ്ഥാന സെക്രട്ടറി സി സത്യചന്ദ്രൻ, സിഎസ്‌പി സംസ്ഥാന സെക്രട്ടറി പി സുധാകരൻ, എൻ കെ അബ്‌ദുൾ അസീസ്(നാഷണൽ ലീഗ്), പി ടി ആസാദ്(ഐസ്‌ജെഡി), സ്വാലിഹ് കൂടത്തായി (കേരള കോൺഗ്രസ് –ബി) വിഎൻഎം ജാബിർ(ഐഎൻഎൽ), കെ ലോഹ്യ(ആർജെഡി) എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ കെ ലതിക, വി വസീഫ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി വിശ്വനാഥൻ, മാന്പറ്റ ശ്രീധരൻ, സിപിഐ ജില്ലാ സെക്രട്ടറി പി ഗവാസ്, കെ കെ ബാലൻ, എൻ സി മോയിൻകുട്ടി എന്നിവർ നേതൃത്വം നൽകി. നൂറുകണക്കിനാളുകൾ പങ്കെടുത്ത മാർച്ച് മുതലക്കുളത്തുനിന്ന് ആരംഭിച്ചു. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കുകയും ബിജെപിയുടെ താൽപ്പര്യങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന ഗ്യാനേഷ് കുമാറിനെതിരെ അഖിലേന്ത്യാതലത്തിൽ ഇടതുപക്ഷ പാർടികൾ നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജില്ലാ കേന്ദ്രങ്ങളിലേക്ക് പ്രക്ഷോഭം സംഘടിപ്പിച്ചത്.








0 comments