Deshabhimani

മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ബിജെപിയുടെ വക്താവായി മാറി: ടി പി

LDF Convener T.P. Ramakrishnan

ആര്‍ജെഡി സംഘടിപ്പിച്ച എം കെ പ്രേംനാഥ് അനുസ്മരണത്തില്‍ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്‍ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Sep 30, 2026, 01:50 AM | 1 min read

കോഴിക്കോട്‌

രാജ്യം ഗുരുതര പ്രതിസന്ധിയില‍‍ൂടെ നീങ്ങുന്പോൾ യോജിക്കാൻ പറ്റുന്ന വിഷയങ്ങളിൽ എല്ലാവരും ഒന്നിച്ചുനിൽക്കേണ്ട സന്ദർഭമാണിതെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ പറഞ്ഞു. ജനാധിപത്യപരമായി പ്രവർത്തിക്കേണ്ട മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർപോലും ബിജെപിയുടെ വക്താവായി മാറുകയാണ്‌. എസ്‌ഐആറിലൂടെ കോടിക്കണക്കിനാളുകൾക്കാണ്‌ രാജ്യത്ത്‌ വോട്ടവകാശം നഷ്ടപ്പെട്ടത്‌. ആർജെഡി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അഡ്വ. എം കെ പ്രേംനാഥ്‌ ഓർമദിനത്തിൽ അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുതലാളിത്ത ആശയത്തിൽനിന്നും വ്യത്യസ്‌തമായതുകൊണ്ടാണ്‌ പ്രേംനാഥിനെ സോഷ്യലിസ്‌റ്റ്‌ ആശയത്തിൽ ഉറപ്പിച്ചുനിർത്തിയത്‌. മരണംവരെ അത്‌ തുടരുകയുംചെയ്‌തു. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കെതിരെ യോജിച്ച നിലപാടുകളും യോജിച്ച സമീപനവും ഉയർന്നുവരണമെന്നും ടി പി പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ എം കെ ഭാസ്‌കരൻ അധ്യക്ഷനായി. ഡോ. വർഗീസ്‌ ജോർജ്‌ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. അഡ്വ. പി എം നിയാസ്‌, ഉമ്മർ പാണ്ടികശാല, വി കുഞ്ഞാലി, മനയത്ത്‌ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജെ എൻ പ്രേംഭാസിൻ സ്വാഗതവും ഗണേശൻ കാക്കൂർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home