ഖാദി ബക്രീദ് മേള തുടങ്ങി

മിഠായിത്തെരുവ് ഖാദി ഗ്രാമോദ്യോഗ് എമ്പോറിയത്തിൽ ആരംഭിച്ച ബക്രീദ് ഖാദിമേള ഉദ്ഘാടനം ചെയ്ത ശേഷം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ വസ്ത്രങ്ങൾ നോക്കിക്കാണുന്നു
കോഴിക്കോട്
സർവോദയസംഘം ഖാദി ഗ്രാമോദ്യോഗ് എമ്പോറിയത്തിൽ ഖാദി ബക്രീദ് മേള തുടങ്ങി. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം റിബേറ്റും ഫർണിച്ചർ, ലതർ ഉൽപ്പന്നങ്ങൾ, കരകൗശല വസ്‌തുക്കൾ എന്നിവയ്‌ക്ക് 10 ശതമാനം കിഴിവും നൽകും. ദോത്തികൾ, സിൽക്ക് സാരികൾ, കലംകാരി ഉൽപ്പന്നങ്ങൾ, ബെഡ്‌ഷീറ്റ്, കോട്ടൺ സാരികൾ, ആയുർവേദ സൗന്ദര്യവർധക വസ്‌തുക്കൾ തുടങ്ങിയവക്ക് പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ആകർഷകമായ ഫർണിച്ചറും ലഭ്യമാണ്. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കൗൺസിലർ എസ് കെ അബൂബക്കർ അധ്യക്ഷനായി. പി മണികണ്‌ഠൻ ആദ്യവിൽപ്പന ഏറ്റുവാങ്ങി. കേരള വുമൺ പൊലീസ് കോൺസ്‌റ്റബിൾ ഫസ്‌റ്റ് റാങ്ക് ഹോൾഡർ കെ ടി അബിഷയെ ചടങ്ങിൽ ആദരിച്ചു. കെ കെ മുരളീധരൻ, എം കെ ബീരാൻ, ജേക്കബ് വടക്കാഞ്ചേരി, സുബിൻസ്വാസ് എന്നിവർ സംസാരിച്ചു. എം കെ ശ്യാമപ്രസാദ് സ്വാഗതവും കെ കെ മുരളീധരൻ നന്ദിയും പറഞ്ഞു.










0 comments