ad
Deshabhimani

ബിരിയാണി ചലഞ്ചിൽ ഫണ്ട് കണ്ടെത്തി

കട്ട സപ്പോർട്ട്‌... കട്ടപ്പുറത്തെ
സ്‌കൂൾബസ്‌ റോഡിലേക്ക്‌

സ്‌കൂൾ വാഹനത്തിനായി നടത്തിയ ബിരിയാണി ചലഞ്ചിൽ കെ വി ബാബുരാജ് ആദ്യ ബിരിയാണി വിൽപ്പന നടത്തുന്നു

സ്‌കൂൾ വാഹനത്തിനായി നടത്തിയ ബിരിയാണി ചലഞ്ചിൽ കെ വി ബാബുരാജ് ആദ്യ ബിരിയാണി വിൽപ്പന നടത്തുന്നു

വെബ് ഡെസ്ക്

Published on Sep 22, 2025, 02:26 AM | 1 min read

ബൈജു വയലിൽ പുതിയങ്ങാടി സ്കൂളിലെ പഴയ വാഹനം പുറത്തിറക്കാനാവാതെ വന്നപ്പോൾ സർക്കാർ സ്കൂളിനൊപ്പം ഒരു നാടാകെ ഒന്നിച്ചപ്പോൾ കട്ടപ്പുറത്തിരുന്ന ബസിന്‌ മോചനം. പുതിയങ്ങാടി കെ ടി മുഹമ്മദ് സ്മാരക ഗവ. എൽപി സ്കൂൾ വാഹനം കോവിഡിനുശേഷം ഇക്കാലംവരെ പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. വാഹനം നിരത്തിലിറക്കാൻ വേണ്ടി ജനകീയ കൂട്ടായ്‌മ രൂപീകരിച്ചിരുന്നു. ബിരിയാണി ചലഞ്ചാെരുക്കിയാണ് വാഹനത്തിന് പണം കണ്ടെത്തിയത്‌. വാഹനം പുറത്തിറക്കുന്നതിന് രണ്ടര ലക്ഷം രൂപയായിരുന്നു ചെലവ്. സ്കൂൾ പിടിഎക്ക് ഇത്രയധികം ഫണ്ട് ഇല്ലായിരുന്നൂ. ഇത് കണ്ടെത്താൻ ജനകീയമായ ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുകയായിരുന്നു അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും. തണലിടത്തിലെ കൂട്ടായ്മയും ഇതിന്റെ ഭാഗമായി. എടക്കാട് വാർഡ് കൗൺസിലർ ടി മുരളീധരൻ, കെ വി ബാബുരാജ് എന്നിവരുടെ നേതൃത്വലായിരുന്നു കമ്മിറ്റി രൂപീകരണവും ബിരിയാണി ചലഞ്ചും. ബിജൂട്ടി കൺവീനറായുള്ളതായിരുന്നു കമ്മിറ്റി. ബിരിയാണി ഉണ്ടാക്കുന്നതിനാവശ്യമായ സാധനങ്ങൾ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി. 2000 ബിരിയാണിയിൽനിന്ന് ലഭിച്ച മൂന്നുലക്ഷത്തിലധികം രൂപ സ്കൂളിന് കൈമാറും. ഞായറാഴ്ചയായിരുന്നു ചലഞ്ച്. ലക്ഷ്യം പൂർത്തീകരിച്ച് സർക്കാർ വിദ്യാലയത്തിനാവശ്യത്തിലധികം പണം കണ്ടെത്തിയപ്പോഴത് പുതിയ മാതൃകയായി. കെ വി ബാബുരാജ് ആദ്യ ബിരിയാണി വിൽപ്പന നടത്തി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home