Deshabhimani

കർഷകസംഘം മലയോര ജാഥയ്‌ക്ക്‌ തുടക്കം

വന്യമൃഗങ്ങൾക്കുമാത്രമല്ല; മനുഷ്യരെ സംരക്ഷിക്കാനും നിയമം വേണം: ഇ പി ജയരാജൻ

A

കർഷകസംഘം മലയോര പ്രക്ഷോഭ ജാഥ എഐകെഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 01, 2026, 01:37 AM | 1 min read

കുറ്റ്യാടി

രാജ്യത്ത് വന്യമൃഗങ്ങളെ സംരക്ഷിക്കുന്ന നിയമത്തിന്‌ ഒപ്പം മനുഷ്യരെ സംരക്ഷിക്കാനുള്ള നിയമങ്ങളും ഉണ്ടാകണമെന്ന്‌ എഐകെഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ ഇ പി ജയരാജൻ പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് നടപ്പാക്കിയ വന്യമൃഗ സംരക്ഷണ നിയമമാണ് മോദി സർക്കാർ പിൻതുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും തോട്ടങ്ങളും ഒഴിവാക്കി ഇഎസ്എ കാടിനുള്ളിൽ മാത്രമായി പ്രഖ്യാപിക്കുക എന്ന മുദ്രാവാക്യമുയർത്തി കർഷകസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മലയോര ജാഥ കുമ്പളച്ചോലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ പി ജയരാജൻ.

​ഒക്ടോബർ 31, നവംബർ 1, 2 തീയതികളിലാണ് ജാഥ നടക്കുന്നത്. ജില്ലയിൽ ഇഎസ്എയിൽ ഉൾപ്പെട്ട ചക്കിട്ടപ്പാറ, ചെമ്പനോട, കട്ടിപ്പാറ, കെടവൂർ, കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുതുപ്പാടി, തിരുവമ്പാടി, കാവിലുംപാറ, തിനൂർ എന്നീ വില്ലേജുകളിൽ ഉൾപ്പെടുന്ന മേഖലകളിലാണ് ജാഥ പര്യടനം നടത്തുന്നത്. കർഷകസംഘം ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി ക്യാപ്റ്റനും ജില്ലാ ജോ. സെക്രട്ടറി ലിന്റോ ജോസഫ് വൈസ് ക്യാപ്റ്റനും വൈസ് പ്രസിഡന്റ്‌ കെ പി ചന്ദ്രി പൈലറ്റും ട്രഷറർ കെ ഷിജു മാനേജരുമാണ്.

കുന്നുമ്മൽ ഏരിയാ പ്രസിഡന്റ്‌ ടി കെ മോഹൻദാസ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ പി അനിൽ കുമാർ, ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി, ജില്ലാ ജോ. സെക്രട്ടറി ലിന്റോ ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റ്‌ കെ പി ചന്ദ്രി, എൻ എം ദാമോദരൻ, പി സി ഷൈജു, സുധീഷ് എടോനി എന്നിവർ സംസാരിച്ചു. കുന്നുമ്മൽ ഏരിയാ സെക്രട്ടറി ടി പി പവിത്രൻ സ്വാഗതവും തിനൂർ മേഖലാ സെക്രട്ടറി കെ ടി സോമൻ നന്ദിയും പറഞ്ഞു.

ഞായർ രാവിലെ 10ന് ജാഥ കരിങ്ങാടുനിന്ന് ആരംഭിക്കും. 11ന് ചാത്തൻകോട്ട് നടയിലും 12ന് കുണ്ടുതോടും സ്വീകരണം നൽകും. നവംബർ 2ന് പുല്ലൂരാംപാറയിൽ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home