Deshabhimani

ജന്തർ മന്തർ പ്രക്ഷോഭം

ആവേശം കെടാതെ അഞ്ചാംനാള്‍

S

ജന്തര്‍ മന്തര്‍ പ്രക്ഷോഭ സമിതി കോഴിക്കോട് ബീച്ചില്‍ നടത്തുന്ന ജന്തര്‍ മന്തര്‍ അഞ്ചാം ദിവസം സിപിഐ എം
 സംസ്ഥാന കമ്മിറ്റിയംഗം പി മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 01, 2026, 01:36 AM | 1 min read

കോഴിക്കോട്

ആവേശത്തിന് ഒട്ടും കുറവില്ലാതെ ബീച്ചിലെ ജന്തർ മന്തര്‍. ജന്തർ മന്തർ പ്രക്ഷോഭ സമിതി നേതൃത്വത്തിൽ ബീച്ചിൽ കെട്ടിയ സമരപ്പന്തലിൽ അഞ്ചാം ദിവസവും നൂറുകണക്കിന് ആളുകളാണ് ജനാധിപത്യത്തിന് കാവലാകാന്‍ എത്തിച്ചേര്‍ന്നത്.

ഗ്യാനേഷ്‌ കുമാർ രാജിവയ്ക്കുക, ഉയരട്ടെ ജന്തർ മന്തർ എന്നീ മുദ്രാവാക്യവും നാടൻപാട്ടുകളും കവിതയുമായി സമരകേന്ദ്രം സജീവമായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ഉദ്ഘാടനംചെയ്തു. ടി വി നിര്‍മലന്‍ അധ്യക്ഷനായി. കെ ടി കുഞ്ഞിക്കണ്ണന്‍, പി ബാലന്‍, ദാമോദരന്‍ നായര്‍, കെ കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home