ബീച്ച് ആശുപത്രിയിൽ കൂട്ടിരിപ്പുകാർക്ക് വിശ്രമകേന്ദ്രം ഒരുങ്ങുന്നു

ബീച്ച് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരുപ്പുകാർക്കുള്ള വിശ്രമകേന്ദ്രത്തിന് പി പി കൃഷ്ണനും സച്ചിൻ ബാബുവും ചേർന്ന് കല്ലിടുന്നു
കോഴിക്കോട് ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ പ്ലാറ്റിനം ജൂബിലി വർഷത്തിൽ എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ വനിതാ സബ് കമ്മിറ്റിയുടെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ബീച്ച് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരുപ്പുകാർക്കുള്ള വിശ്രമകേന്ദ്രം നിർമിക്കുന്നു. നിർമാണ പ്രവർത്തനം ബീച്ച് ആശുപത്രി പരിസരത്ത് എഐഐഇഎ വൈസ് പ്രസിഡന്റ് പി പി കൃഷ്ണനും ബീച്ച് ആശുപത്രി സൂപ്രണ്ടന്റ് സച്ചിൻ ബാബുവും ചേർന്ന് ഉദ്ഘാടനംചെയ്തു. എഐഐഇഎ രൂപീകരണദിനമായ ജൂലൈ ഒന്നിന് രാവിലെ കോഴിക്കോട് എൽഐസി ഡിവിഷണൽ ഓഫീസ് പരിസരത്ത് പി പി കൃഷ്ണൻ പതാക ഉയർത്തി. ഐ കെ ബിജു പ്രതിജ്ഞ ചൊല്ലി. രൂപീകരണ ദിനത്തോടനുബന്ധിച്ച് എൽഐസി എംപ്ലോയീസ് യൂണിയൻ പ്രവർത്തകർ എൽഐസി ഡിവിഷണൽ ഓഫീസ് കോമ്പൗണ്ടിൽ പ്രകടനം നടത്തി. ടി സി ബസന്ത്, പി പി കൃഷ്ണൻ, ആർ അർജുൻ ഗോവിന്ദ മേനോൻ എന്നിവർ സംസാരിച്ചു.











0 comments