ഹരിതം പച്ചക്കറി
ജില്ലാതല വിളവെടുപ്പ് നടത്തി

കോവൂർ ലൈബ്രറി സംഘടിപ്പിച്ച എം ടി സ്‌മൃതിയാത്ര
കൊയിലാണ്ടി
കൃഷി വകുപ്പിന്റെ സഹായത്തോടെ എൻഎസ്‌എസ് നടപ്പാക്കുന്ന ഹരിതം പദ്ധതിയുടെ ഭാഗമായുള്ള മട്ടുപ്പാവ് കൃഷിയിലെ ജൈവ പച്ചക്കറി വിളവെടുപ്പിന്റെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ സത്യൻ അധ്യക്ഷനായി.
റീജണൽ പ്രോഗ്രാം ഓഫീസർ എസ് ശ്രീചിത്ത്, കൊയിലാണ്ടി ക്ലസ്റ്റർ കൺവീനർ കെ പി അനിൽകുമാർ, കൃഷിവകുപ്പ് അസിസ്റ്റന്റ് ഓഫീസർ പി വിദ്യ, പ്രിൻസിപ്പൽ എൻ വി പ്രദീപ്കുമാർ, പ്രധാനാധ്യാപകൻ കെ കെ സുധാകരൻ, എൻ സി പ്രശാന്ത്, പ്രോഗ്രാം ഓഫീസർ എൻ കെ നിഷിദ എന്നിവർ സംസാരിച്ചു. കെ അഷ്റഫ് സ്വാഗതവും കെ അർജുൻ നന്ദിയും പറഞ്ഞു.
സ്കൂൾ മട്ടുപ്പാവിൽ 120 മൺചട്ടികളിലും 150 ഗ്രോ ബാഗുകളിലുമായി പച്ചമുളക്, വെണ്ട, തക്കാളി, കോളിഫ്ലവർ, പടവലം, ചീര, കക്കിരി, പാവയ്ക്ക എന്നിവയാണ് വിളയിച്ചത്. മൂന്നുവർഷമായി എൻഎസ്എസ് ക്യാമ്പിലേക്കുള്ള പച്ചക്കറികൾ വിദ്യാർഥികൾ സംഭരിക്കുന്നത് ഇതുവഴിയാണ്. ഇതിനുപുറമെ 13 സെന്റിൽ കപ്പ കൃഷിയും നടത്തുന്നു.










0 comments