Deshabhimani

ഡിപിആർ നീളുന്നു

വെള്ളിമാട്കുന്ന് – -മുത്തങ്ങ നാലുവരിപ്പാത കടലാസിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2026, 12:49 AM | 1 min read

താമരശേരി

വെള്ളിമാട്കുന്ന് – -മുത്തങ്ങ നാലുവരിപ്പാത ഒരു വർഷമായിട്ടും കടലാസ്‌ പാതയായി തുടരുന്നു. വിശദപദ്ധതിരേഖ തയ്യാറാക്കുന്നതിലെ താമസമാണ്‌ നിർമാണപ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലാകാൻ കാരണം. ഒരുവർഷം മുന്പ്‌ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ടെൻഡർ നടപടി ആരംഭിച്ചെങ്കിലും ഇതുവരെ ഡിപിആർ പൂർത്തിയായിട്ടില്ല. ഡിപിആർ തയ്യാറാക്കാൻ പല തവണയായി ടെൻഡർ ക്ഷണിച്ചെങ്കിലും ടെൻഡർ നൽകേണ്ട തീയതി നീട്ടിവയ്ക്കുകയാണ് ദേശീയപാത അതോറിറ്റി. ജൂൺ 20-ന് എൻഎച്ച്എഐ വിജ്ഞാപനംചെയ്ത ടെൻഡറിന്റെ കാലാവധി കഴിഞ്ഞിട്ടും നിശ്ചിതയോഗ്യതയുള്ള കൺസൾട്ടൻസികളാരും മുന്നോട്ടുവന്നില്ല. ഇതോടെ ലേലത്തിൽ പങ്കെടുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി സാങ്കേതിക നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോവുകയാണ്‌. ജൂലായ് രണ്ട്‌, 10, 15, 22, 24, 31, ആഗസ്‌ത്‌ 11 തീയതികളിലായി ആറ് തവണ ടെൻഡർ സമർപ്പണ കാലാവധി നീട്ടിനൽകി. കൺസൾട്ടൻസികളുടെ മാനദണ്ഡങ്ങളിൽ ഇളവ്‌ നൽകിയിട്ടും പലതവണയായി ടെൻഡർ സമർപ്പണ കാലാവധി നീട്ടിയിട്ടും ഡിപിആർ തയ്യാറാക്കാനുള്ള കൺസൾട്ടൻസിയെ നിശ്ചയിക്കാനാവാത്തത് പദ്ധതിയുടെ ഭാവിയെ ആശങ്കയിലാക്കുന്നുണ്ട്. നേരത്തെ രണ്ടുവരിപ്പാതയായി വിഭാവനം ചെയ്‌ത ദേശീയപാത റീച്ച്, താമരശേരി ചുരം ബൈപാസ് (ചിപ്പിലിത്തോട്–-മരുതിലാവ്–-തളിപ്പുഴ) റോഡ്, താമരശേരി, കൊടുവള്ളി, ബത്തേരി, മീനങ്ങാടി എന്നീ നാല് ബൈപാസുകൾ ഉൾപ്പെടുത്തിയാണ് എൻഎച്ച്എഐ നാലുവരി പാതയാക്കി വികസിപ്പിക്കാൻ വിഭാവനം ചെയ്യുന്നത്. 7.96 കോടി ലേലമൂല്യമുള്ള പ്രവൃത്തിയ്ക്ക് ഒരു വർഷമാണ് പൂർത്തീകരണ കാലാവധി. നോക്കുകുത്തിയായി എംപിയും സർക്കാരും ​ഡിപിആർ, ടെൻഡർ നടപടികൾ തുടർച്ചയായി നീട്ടുന്ന സാഹചര്യത്തിൽ, പദ്ധതി വേഗത്തിലാക്കാൻ എംപിയുടെയും മറ്റു ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന വിമർശമുണ്ട്. ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്നുള്ള അനിശ്ചിതത്വം ഒഴിവാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തുന്നതിൽ വയനാട്‌ എംപി പരാജയപ്പെടുകയാണ്‌. കൺസൽട്ടൻസികൾ ടെൻഡർ ഏറ്റെടുക്കാൻ തയ്യാറാകാത്തതിതിലെ പ്രശ്‌നം പരിഹരിക്കാൻ എംപിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്‌. കേന്ദ്ര സർക്കാരുമായി ചേർന്ന് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഏകോപനമോ ഇടപെടലോ ഉണ്ടാകുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Maythil Radhakrishnan

01

print edition മേതിലിന്റെ സർഗപൗരത്വം
M A Baby India Bloc

02

print edition അഭിനന്ദനങ്ങൾ, പോരാട്ടം ശക്തിപ്പെടും: എം എ ബേബി
Labour Code protest

03

print edition കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ
ലേബർ കോഡ്‌ പിൻവലിക്കണം
Indian Military

04

print edition ഇന്ത്യ–ഓസ്ട്രേലിയ സൈനിക അഭ്യാസം സമാപിച്ചു
Super League Kerala

05

print edition സൂപ്പർ ലീ​ഗ് കേരള: മലപ്പുറത്തെ ഗോളിൽ മുക്കി കാലിക്കറ്റ്
deshabhimani section

Recommended

Deshabhimani
Home