ad
Deshabhimani

പ്രതികളിലേക്കെത്തിയത് കമീഷണര്‍ക്ക് തോന്നിയ സംശയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ബൈജു വയലില്‍

Published on Aug 26, 2025, 02:41 AM | 1 min read

എലത്തൂര്‍

മയക്കുമരുന്ന് കുത്തിവച്ച് യുവാവിനെ കൊന്നത് സുഹൃത്തുക്കള്‍ തന്നെയാവാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത് മിസ്സിങ്‌ കേസുകള്‍ പരിശോധിക്കുന്നതിനിടെ സിറ്റി പൊലീസ് കമീഷണര്‍ നാരായണന്‌ തോന്നിയ സംശയം. ഏഴുമാസംമുമ്പ് എലത്തൂര്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടറായി ചുമതലയേറ്റ കെ ആര്‍ രഞ്ജിത്തിനോട് ഈ കേസ് വിശദമായി പഠിക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് രഞ്ജിത്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളുടെ മൊഴികളില്‍ വൈരുധ്യം കണ്ടെത്തി. തുടർന്ന്‌ അറസ്റ്റിലേക്ക്‌ നീങ്ങുകയായിരുന്നു. യുവാവിനെ കാണാതായ സമയത്ത്‌ നടന്ന അന്വേഷണത്തിൽ ടവര്‍ ലൊക്കേഷനിൽ പ്രതികളെല്ലാം ഒരുമിച്ചായിരുന്നുവെന്ന്‌ കണ്ടെത്തിയിരുന്നു. എന്നാല്‍ അന്ന് ചോദ്യംചെയ്തപ്പോൾ അപാകം തോന്നാത്ത വിധത്തിലാണ് മൊഴിനല്‍കിയത്. പിന്നീടാണ് കെ ആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചത്. പഴയ കേസ് ഡയറികളെല്ലാം പരിശോധിച്ചു. നിരവധി തവണ സുഹൃത്തുക്കളെ ചോദ്യംചെയ്തു. വിജില്‍ നാടുവിട്ടുപോയതാണെന്ന രീതിയിലായിരുന്നു നിഗമനം. നാട്ടിലുള്ള പ്രതികളില്‍ നിന്നാണ് പ്രധാന പ്രതി നിഖിൽ ബംഗളൂരുവിലാണെന്ന വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് അവിടെയെത്തിയ പൊലീസ് ചോദ്യം ചെയ്തപ്പോൾ മൊഴികളില്‍ വൈരുധ്യവും കണ്ടെത്തി. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. തുടര്‍ന്നാണ് ബാക്കിയുള്ളവരെയും കസ്റ്റഡിയിലെടുത്തത്. കോടതി റിമാൻഡ്‌ ചെയ്‌ത ഇവരെ ചൊവ്വാഴ്‌ച വീണ്ടും കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ്‌ നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home