Deshabhimani

മാഷിന്റെ "രസമുള്ള തന്ത്രം'

a

അഭിലാഷ് തിരുവോത്ത് രസപ്പെട്ടിയോടൊപ്പം

avatar
സ്വന്തം ലേഖിക

Published on Oct 13, 2026, 12:55 AM | 1 min read

കോഴിക്കോട്

ടെസ്റ്റ് ട്യൂബും ബീക്കറും ആസിഡുകളുമെല്ലാമുള്ള രസതന്ത്രം മിക്കവര്‍ക്കും അത്ര രസമുള്ള ലോകമല്ല. ഭാവനാലോകത്ത്, സങ്കൽപ്പത്തിലൂടെ ശാസ്ത്രം സൃഷ്ടിക്കുന്നത് കുട്ടികളുടെ ചിന്തയിൽ ഒതുങ്ങുന്നതുമല്ല. പഠിപ്പിക്കാനായി പഠിപ്പിച്ചാൽ പോരാ, വിദ്യാര്‍ഥികളുടെ മനസ്സിലേക്ക് ആശയം ഇറങ്ങിച്ചെല്ലണമെന്ന അഭിലാഷ് തിരുവോത്തിന്റെ ഉൾക്കാഴ്ചയിലാണ് "രസപ്പെട്ടി' പിറന്നത്. രസതന്ത്രം രസമാക്കാനാണ് നടക്കാവ് ജിവിഎച്ച്എസ്എസിലെ കെമിസ്ട്രി അധ്യാപകൻ ഒരു കുഞ്ഞ് കെമിസ്ട്രി ലാബ് തന്നെ തീര്‍ത്തത്.

ഹൈസ്കൂൾ വരെയുള്ള വിദ്യാര്‍ഥികൾക്ക് രസതന്ത്ര പഠനത്തിലെ പരീക്ഷണങ്ങൾക്കാവശ്യമായ രാസവസ്തുക്കളും ഉപകരണങ്ങളുമാണ് രസപ്പെട്ടിയിലുള്ളത്. ടെസ്റ്റ് ട്യൂബും ബീക്കറുമൊന്നും നേരിട്ട് കാണാതെ പ്ലസ് വണ്ണിലെത്തുന്ന വിദ്യാര്‍ഥികളുടെ പരിഭ്രമം ഇല്ലാതാക്കാനും മാഷിന്റെ വിദ്യ ബെസ്റ്റാണ്. 16 രാസവസ്തുക്കൾ ഉൾപ്പെടുത്തിയുള്ള പെട്ടിയുടെ നിര്‍മാണച്ചെലവ് പതിനായിരം രൂപയാണ്. മൂന്നര കിലോ മാത്രം ഭാരമുള്ള പെട്ടി കൂടെ കൊണ്ടുപേകാനും സൗകര്യപ്രദമാണ്. സുഹൃത്തും പേരാമ്പ്ര സ്വദേശിയുമായ ജിനേഷാണ് രസപ്പെട്ടി രൂപകൽപ്പന ചെയ്തത്.

പാഠപുസ്തകത്തിൽ പറയുന്ന കാര്യങ്ങൾ ചെയ്തുകാണിക്കാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ട് അധ്യാപകര്‍ക്കും മനസ്സിലാക്കാൻ സാധിക്കാത്തതിന്റെ പ്രയാസം വിദ്യാര്‍ഥികൾക്കുമുള്ളത് അഭിലാഷിന് നേരത്തേ തന്നെ വ്യക്തമായിരുന്നു. ഇതിനൊരു പരിഹാരമെന്തെന്ന നിരന്തര ചിന്തയാണ് രസപ്പെട്ടിയിലേക്ക് വഴി തുറന്നത്.

"പലയിടത്തും വലിയ ചെലവിൽ ലാബ് നിര്‍മിച്ചിട്ട് അത് കാര്യക്ഷമമായി ഉപയോഗിക്കുന്നില്ല. ഇത്തരമൊരു രസപ്പെട്ടിയുണ്ടെങ്കിൽ കെമിസ്ട്രി, ബോര്‍ഡിൽ എഴുതിയല്ലാതെ തത്സമയ പരീക്ഷണങ്ങളിലൂടെ രസിച്ച് പഠിക്കാം. ക്ലാസ് മുറിയിലേക്ക് കൈയിൽ പിടിച്ച്‌ കൊണ്ടുപോകാവുന്നതേയുള്ളൂ. പ്ലസ് വണ്ണിൽ സയൻസ് വിഷയമായി എടുക്കുന്നവര്‍ക്കും ഇതൊരു അടിസ്ഥാന അറിവ് നൽകും. രസപ്പെട്ടി തയ്യാറാക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ പിന്തുണയും സഹായവും നൽകും', അഭിലാഷ് തിരുവോത്ത് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home