ad
Deshabhimani

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് *തുടക്കം

കാലിക്കറ്റ് ഫോറം ഫോർ ഐടി (കാഫിറ്റ് ) സംഘടിപ്പിക്കുന്ന ബീച്ച് ക്രിക്കറ്റ് ടൂർണമെന്റ്

കാലിക്കറ്റ് ഫോറം ഫോർ ഐടി (കാഫിറ്റ് ) സംഘടിപ്പിക്കുന്ന ബീച്ച് ക്രിക്കറ്റ് ടൂർണമെന്റ്

വെബ് ഡെസ്ക്

Published on Apr 25, 2026, 12:10 AM | 1 min read


കോഴിക്കോട് ‌

ഗവ. സൈബർ പാർക്കിന്റെ സഹകരണത്തോടെ കലിക്കറ്റ് ഫോറം ഫോർ ഐടി (കാഫിറ്റ് ) സംഘടിപ്പിക്കുന്ന ബീച്ച് ക്രിക്കറ്റ് ടൂർണമെന്റ് ആയ കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കമായി. ബീച്ചിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന മൈതാനത്ത് നടക്കുന്ന ഈ ത്രിദിന ടൂർണമെന്റിൽ പുരുഷ-, വനിത വിഭാഗങ്ങളിലായി 35 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇൻഫോ പാർക്കിന്റെയും സൈബർ പാർക്കിന്റെയും സിഇഒ സുശാന്ത് കുറുന്തിൽ മത്സരങ്ങൾ ഉദ്ഘാടനംചെയ്തു.

ഗവ. സൈബർ പാർക്ക് ചീഫ് ഓപറേറ്റിങ്‌ ഓഫീസർ വിവേക് നായർ, കാഫിറ്റ് പ്രസിഡന്റ്‌ റിഫാത്ത് റഹ്മാൻ, സെക്രട്ടറി കെ കെ പ്രജീഷ്, കെ വി അബ്ദുൾ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.

​ആറ് ഓവർ വീതമുള്ള മത്സരങ്ങളില്‍ ഒരു ടീമിൽ എട്ടുപേർക്ക് കളിക്കാം. 29 പുരുഷ ടീമുകളും 6 വനിതാ ടീമുകളുമാണ് പങ്കെടുക്കുന്നത്. ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച നടക്കും. പകൽ മൂന്നു മുതൽ 11 വരെയാണ് മത്സരങ്ങൾ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home