Deshabhimani

എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2026, 12:35 AM | 1 min read

കോഴിക്കോട്

വിൽപ്പനയ്ക്കായി സൂക്ഷിച്ച 2.55 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പൊലീസ്‌ പിടിയിൽ. നന്മണ്ട തനോത്ത് വീട്ടിൽ കെ എസ് അനന്ദു (26), പുതിയാപ്പ പണ്ടാരക്കണ്ടി താഴത്ത് വീട്ടിൽ ടി കീർത്തന (21) എന്നിവരെയാണ് ചേവായൂർ പൊലീസ്‌ അറസ്റ്റ് ചെയ്തത്. എംഡിഎംഎയ്ക്കുപുറമെ മയക്കുമരുന്ന് തൂക്കാനുള്ള ത്രാസും 11,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാൻ കക്കുഴിപ്പാലത്തെ വാടക വീട്ടിലെത്തിയ വീട്ടുടമ പലതവണ വാതിലിൽ മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന്‌ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് വന്നിട്ടും ഏറെനേരം കഴിഞ്ഞാണ് വാതിൽ തുറന്നത്. പൊലീസിനെക്കണ്ട്‌ പരിഭ്രമിക്കുകയും പരസ്പരവിരുദ്ധമായി സംസാരിക്കുകയും ചെയ്തതോടെ സംശയംതോന്നി ദേഹപരിശോധന നടത്തി. പാന്റ്‌സിന്റെ പോക്കറ്റിൽനിന്ന് എംഡിഎംഎ കണ്ടെത്തുകയായിരുന്നു. അനന്ദുവിനെതിരെ നേരത്തെയും മയക്കുമരുന്ന് കേസുകളുണ്ട്‌. എരഞ്ഞിപ്പാലം രാരിച്ചൻ റോഡിലെ എംകെ ക്വിക്ക് സ്റ്റേ റൂംസിന് മുന്നിൽ പാർക്ക് ചെയ്ത ഇന്നോവ കാറിൽനിന്ന് 5.890 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ റിമാൻഡിലായിരുന്നു. ജാമ്യത്തിലിറങ്ങിയിരിക്കെയാണ് വീണ്ടും പിടിയിലായത്. എംഡിഎംഎ സൂക്ഷിച്ചതിന്‌ ബാലുശേരി സ്‌റ്റേഷനിലും കേസുണ്ട്‌. ചേവായൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എ വി ബിജു, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ വന്ദന, സിവിൽ പൊലീസ് ഓഫീസർമാരായ പി വിജീഷ്, ഫസൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Maythil Radhakrishnan

01

print edition മേതിലിന്റെ സർഗപൗരത്വം
M A Baby India Bloc

02

print edition അഭിനന്ദനങ്ങൾ, പോരാട്ടം ശക്തിപ്പെടും: എം എ ബേബി
Labour Code protest

03

print edition കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ
ലേബർ കോഡ്‌ പിൻവലിക്കണം
Indian Military

04

print edition ഇന്ത്യ–ഓസ്ട്രേലിയ സൈനിക അഭ്യാസം സമാപിച്ചു
Super League Kerala

05

print edition സൂപ്പർ ലീ​ഗ് കേരള: മലപ്പുറത്തെ ഗോളിൽ മുക്കി കാലിക്കറ്റ്
deshabhimani section

Recommended

Deshabhimani
Home