ad
Deshabhimani

കനത്ത മഴ

50–ഓളം കടകളിൽ വെള്ളം കയറി

വടകര പുതിയ ബസ് സ്റ്റാൻഡിലെ കടകളിൽ വെള്ളം കയറിയ നിലയിൽ

വടകര പുതിയ ബസ് സ്റ്റാൻഡിലെ കടകളിൽ വെള്ളം കയറിയ നിലയിൽ

വെബ് ഡെസ്ക്

Published on Feb 24, 2026, 02:13 AM | 1 min read

വടകര തിങ്കൾ പുലർച്ചെയോടെ പെയ്ത ശക്തമായ മഴയിൽ വടകര നഗരത്തിലെ അമ്പതോളം കടകളിൽ വെള്ളം കയറി. പുതിയ ബസ് സറ്റാൻഡും പരിസരത്തേയും കരിമ്പനപ്പാലത്തേയും അമ്പതോളം കടകളിലാണ് ചെളിവെള്ളം കയറിയത്. കരിമ്പനപ്പാലത്തു മാത്രം 12–ഓളം കടകളിൽ വെള്ളം കയറിയിട്ടുണ്ട്. ദേശീയപാതയുടെ പ്രവൃത്തി നടക്കുന്നതിനാൽ ഡ്രയ്‌നേജുകൾ അടഞ്ഞതാണ് മഴവെള്ളം കടകളിലേക്ക് കയറാൻ കാരണമായത്. അര മണിക്കൂറോളം പെയ്ത മഴയിൽ നഗരത്തിലെ കടകൾ വെള്ളത്തിനടിയിലാവുകയായിരുന്നു. വടകരയിലെ വ്യാപാര മേഖല പ്രതിസന്ധി നേരിടുമ്പോഴാണ് ഇടിത്തീ പോലെ വ്യാപാരികൾക്ക് വൻ നഷ്ടമുണ്ടായത്. കടകളിലെ സാധനങ്ങളെല്ലാം ചെളിവെള്ളത്തിൽ മുങ്ങിയതിനാൽ പല സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. തിങ്കൾ വൈകിട്ടും പല കടകളിലെയും വെള്ളം ഒഴിഞ്ഞുപോയിട്ടില്ല. സ്വാഭാവികമായി കാലവർഷം കനക്കുമ്പോൾ പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാരികൾ ദുരിതം അനുഭവിച്ചുവരുന്നത് പതിവാണ്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ശ്രീമണി ബില്‍ഡിങ്ങിലെ വ്യാപാരികൾക്കാണ് വൻ നാശനഷ്ടമുണ്ടായത്. രാവിലെ സ്ഥാപനങ്ങള്‍ തുറക്കാനെത്തിയവരെല്ലാം ചെളി നീക്കി കടകൾ വൃത്തിയാക്കേണ്ട ജോലിയിലായിരുന്നു. നഗരസഭാ ആരോഗ്യ വിഭാഗം വെള്ളം കയറിയ കടകൾ സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home