Deshabhimani

അക്ഷരമുറ്റം സ്കൂൾതല മത്സരം നാളെ

അക്ഷരമുറ്റം

അക്ഷരമുറ്റം

വെബ് ഡെസ്ക്

Published on Sep 08, 2026, 12:52 AM | 1 min read

കോഴിക്കോട്

ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ് സീസൺ 15ന്‌ ഒമ്പതിന് തുടക്കമാകും. പകൽ രണ്ടിന് ജില്ലയിലെ 1500 ഓളം സ്കൂളുകളിൽ ക്വിസ് മത്സരം നടക്കും. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. സ്‌കൂൾതല വിജയികൾക്ക് സർട്ടിഫിക്കറ്റും പുസ്തകവും സമ്മാനമായി ലഭിക്കും. സ്കൂൾതലത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർക്ക്‌ ഒക്ടോബര്‍ പത്തിന് നടക്കുന്ന ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം. സ്‌കൂൾ മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം പകൽ ഒന്നിന്‌ രാമനാട്ടുകര ജിയുപിഎസിൽ പി എ മുഹമ്മദ് റിയാസ് എംഎൽഎ നിർവഹിക്കും. മത്സരത്തിനായി വിദ്യാലയങ്ങൾ ദേശാഭിമാനി സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത വിദ്യാലയങ്ങൾക്ക് സൈറ്റിൽ ലോഗിൻ ചെയ്ത് മത്സര ദിവസം പകൽ ഒന്നരയ്ക്ക് ശേഷം ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home