Deshabhimani

മലയോരജാഥക്ക്‌ ഉജ്വല സ്വീകരണം

ബാബു പറശേരി നയിക്കുന്ന മലയോരജാഥക്ക് കൊയിലാണ്ടിയിൽ നൽകിയ സ്വീകരണം
വെബ് ഡെസ്ക്

Published on Nov 02, 2026, 12:38 AM | 1 min read

കോഴിക്കോട്

ഇഎസ്‌എ വനഭൂമിയിൽ മാത്രമായി നിജപ്പെടുത്തണമെന്നും കൃഷി–തോട്ടം ഭൂമികൾ ഒഴിവാക്കണമെന്നും വന്യജീവി ആക്രമണത്തിൽനിന്ന് കൃഷിയും കൃഷിക്കാരനെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കർഷകസംഘം ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി നയിക്കുന്ന മലയോരജാഥക്ക് വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ഉജ്വല സ്വീകരണം നൽകി. തൊട്ടിൽപാലം, ചാത്തൻകോട്ട് നാട, കുണ്ടുതോട്, മുതുകാട്, ചക്കിട്ടപാറ, എന്നിവിടങ്ങളിലെ സ്വീകരണശേഷം ജാഥ കൂരാച്ചുണ്ട് ടൗണിൽ സമാപിച്ചു. ചാത്തൻകോട്ട്നടയിൽ നൽകിയ സ്വീകരണത്തിൽ പി ജി ജോർജ് അധ്യക്ഷനായി. പവിത്രൻ വട്ടക്കണ്ടി സ്വാഗതം പറഞ്ഞു. തൊട്ടിൽപ്പാലത്ത് വി കെ സുരേന്ദ്രൻ അധ്യക്ഷനായി. കെ പി രാജൻ സ്വാഗതം പറഞ്ഞു. കുണ്ടുതോട് എ എം ഹനീഫ അധ്യക്ഷനായി. പി പ്രഭാകരൻ സ്വാഗതം പറഞ്ഞു. ബാൻഡ്‌ വാദ്യമേളങ്ങളോടെയാണ് ജാഥയെ കൂരാച്ചുണ്ടിലേക്ക് സ്വീകരിച്ചത്. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ, ഡെപ്യൂട്ടി ലീഡർ ലിന്റോ ജോസഫ്, പൈലറ്റ് കെ പി ചന്ദ്രി, ടി കെ മോഹൻദാസ്, ടി പി പവിത്രൻ, സുനിൽ മുതുകാട് എന്നിവർ സംസാരിച്ചു. സമാപന പൊതുയോഗത്തിൽ സി എച്ച് സുരേഷ് അധ്യക്ഷനായി. എൻ കെ കുഞ്ഞഹമ്മദ് സ്വാഗതം പറഞ്ഞു. ജാഥ തിങ്കളാഴ്‌ച വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. ജാഥ ഇന്ന്‌ കോരങ്ങാട്: രാവിലെ 10, കട്ടിപ്പാറ: 11, ഈങ്ങാപ്പുഴ: 3, കണ്ണോത്ത്: 4.30, നെല്ലിപൊയിൽ: 5.30, പുല്ലൂരാംപാറ: 6.30 (സമാപനം)



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Maythil Radhakrishnan

01

print edition മേതിലിന്റെ സർഗപൗരത്വം
M A Baby India Bloc

02

print edition അഭിനന്ദനങ്ങൾ, പോരാട്ടം ശക്തിപ്പെടും: എം എ ബേബി
Labour Code protest

03

print edition കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ
ലേബർ കോഡ്‌ പിൻവലിക്കണം
Indian Military

04

print edition ഇന്ത്യ–ഓസ്ട്രേലിയ സൈനിക അഭ്യാസം സമാപിച്ചു
Super League Kerala

05

print edition സൂപ്പർ ലീ​ഗ് കേരള: മലപ്പുറത്തെ ഗോളിൽ മുക്കി കാലിക്കറ്റ്
deshabhimani section

Recommended

Deshabhimani
Home