Deshabhimani

ട്രെയിനില്‍ മോഷണം 
പ്രതി പിടിയില്‍

a
വെബ് ഡെസ്ക്

Published on Oct 19, 2026, 01:19 AM | 1 min read

കോഴിക്കോട്

മലബാർ എക്‌സ്‌പ്രസിൽ യാത്രക്കാരന്റെ പണവും ലോട്ടറി ടിക്കറ്റും മോഷ്ടിച്ച കേസിൽ കോട്ടയം തിരുവാർപ്പ് വിനോദ് ഗോവിന്ദ (61)നെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ പരാതിക്കാരൻ 16-ന് രാത്രി കോട്ടയത്തുനിന്ന്‌ കണ്ണൂരിലേക്ക് മലബാർ എക്സ്പ്രസിലെ ഭിന്നശേഷി കോച്ചിൽ യാത്രചെയ്യവേയാണ് മോഷണം നടന്നത്. തിരൂർ സ്റ്റേഷൻ പിന്നിട്ടതോടെ ബാഗിൽ സൂക്ഷിച്ചിരുന്ന 15,000 രൂപ, 5000 രൂപ സമ്മാനം അടിച്ച സുവർണ കേരളം ലോട്ടറി ടിക്കറ്റ്, എടിഎം കാർഡുകൾ, റേഷൻ കാർഡ് തുടങ്ങിയവ അടങ്ങിയ ഹാൻഡ് ബാഗാണ് മോഷണംപോയത്‌. പ്രതിയില്‍നിന്ന് കൈവശമുണ്ടായിരുന്ന സമ്മാനാർഹമായ ലോട്ടറി ടിക്കറ്റും പണവും കണ്ടെത്തി. കോഴിക്കോട് റെയിൽവേ പൊലീസ് എസ്‌ഐ സി പ്രദീപ്കുമാർ, എഎസ്ഐമാരായ സുനീഷ്, ബിജു, കൃഷ്‌ണകുമാർ, സിപിഒ ലയണൽ, ആർപിഎഫ് സ്‌ക്വാഡ് അംഗങ്ങളായ ബൈജു, രാധാകൃഷ്ണൻ, സത്താർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home