ad
Deshabhimani

വന്ദേമാതരം: ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു

ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ നഗരത്തിൽ നടന്ന പ്രകടനം
വെബ് ഡെസ്ക്

Published on May 22, 2026, 01:10 AM | 1 min read

കോഴിക്കോട്‌

സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ച്‌ മതനിരപേക്ഷ കേരളത്തെ വെല്ലുവിളിച്ചതിനെതിരെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. സംഘപരിവാർ അജൻഡകൾക്ക് കീഴടങ്ങുന്ന യുഡിഎഫ്‌ സർക്കാരിനെതിരെ യുവജനങ്ങൾ പ്രതിഷേധമുയർത്തി. ഇത്തരം സമീപനങ്ങളെ വിമർശിക്കുന്നവരെ തീവ്രവാദിയായി ചിത്രീകരിക്കുന്ന ബിജെപി നിലപാടിനെതിരെയും യുവജന രോഷമിരമ്പി. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ ഷഫീഖ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എം സച്ചിൻദേവ്‌, ജില്ലാ ട്രഷറർ ദിപു പ്രേംനാഥ്, സംസ്ഥാന കമ്മിറ്റിയംഗം കെ എം നിനു, എം വി നീതു, ടി അതുൽ, സിനാൻ ഉമ്മർ, ഹംദി ഇഷ്ര, കെ ടി അക്ഷയ്‌, എൽ യു അബിദ്‌, നിഖിൽ, ദിൻഷി ദാസ്‌, ശാരുതി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home