‘കാക്കാം കണ്ടലിനെ' കണ്ടൽ വനയാത്ര

കാക്കാം കണ്ടലിനെ ജനകീയ കൂട്ടായ്മ പാച്ചാക്കലിൽ നടത്തിയ കണ്ടൽ വനയാത്ര പയ്യോളി നഗരസഭാ ചെയർപേഴ്സൺ എൻ സാഹിറ ഉദ്ഘാടനം ചെയ്യുന്നു
പയ്യോളി
കണ്ടൽ വനങ്ങളെ സംരക്ഷിക്കാൻ ‘കാക്കാം കണ്ടലിനെ' എന്ന മുദ്രാവാക്യമുയർത്തി ജനകീയകൂട്ടായ്മ, നിയം ഫൗണ്ടേഷൻ, പരിസ്ഥിതി പയ്യോളി എന്നിവയുടെ നേതൃത്വത്തിൽ മൂരാട് പാച്ചാക്കലിൽ കണ്ടൽ വനയാത്ര നടത്തി. മൂരാട് പുഴയോരത്തെ ഒന്നര കിലോമീറ്ററോളം വരുന്ന കണ്ടൽ വനത്തിലാണ് യാത്ര നടത്തിയത്. സോഷ്യൽ ഫോറസ്ട്രി, പയ്യോളി നഗരസഭ ഹരിത കർമ സേന അംഗങ്ങൾ, വടകര കോസ്റ്റൽ പൊലീസ് സേന യാത്രയിൽ പങ്കെടുത്തു.
ശുചീകരണം, കണ്ടൽ സംരക്ഷണ പ്രതിജ്ഞ, കണ്ടൽ പഠനം, പ്രശ്ന വിശകലനം, പരിഹാര നിർദേശങ്ങൾ എന്നിവ നടന്നു.
ഉപ്പട്ടി എന്ന കണ്ടലാണ് ഇവിടെ പ്രധാനമായും കണ്ടുവരുന്നത് എന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി ഇബ്രാഹിം പറഞ്ഞു. ഇതിന് പുറമേ ഭ്രാന്തൻ കണ്ടൽ, വള്ളി കണ്ടൽ എന്നിവയും കണ്ടുവരുന്നു. ഇവയ്ക്ക് അനുബന്ധമായി ഇവിടെ വളരുന്ന സസ്യങ്ങൾ കണ്ണാംപൊട്ടി (കട), വയൽചുള്ളി തുടങ്ങിയവയുമാണെന്ന് സംഘം കണ്ടെത്തി. മദ്യക്കുപ്പികളും കുടിവെള്ളക്കുപ്പികളും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ഇവിടെനിന്നും ശേഖരിച്ചു.
പയ്യോളി നഗരസഭ ചെയർപേഴ്സൺ എൻ സാഹിറ ഉദ്ഘാടനം ചെയ്തു. വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. മാലിന്യമുക്തം നവകേരളം ജില്ലാ കോ ഓർഡിനേറ്റർ മണലിൽ മോഹനൻ കണ്ടൽ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പയ്യോളി നഗരസഭ കൗൺസിലർമാരായ രേവതി തുളസി, കെ ജയകൃഷ്ണൻ, രാജേഷ് കൊമ്മണത്ത്, സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ അഖിൽ നാരായണൻ, ഹരിതകർമസേന പ്രതിനിധി ഷീജ ദേവദാസൻ, *വടകര കോസ്റ്റൽ പൊലീസ് ഓഫീസർ പി പ്രബീഷ്, പരിസ്ഥിതി പയ്യോളി സെക്രട്ടറി വിജയൻ പെരിങ്ങാട്, പപ്പൻ നരിപ്പറ്റ, ആസിഫ് കുന്നത്ത്, ശ്രീനാഥ് കാവിൽ, ഹംസ കാട്ടുകണ്ടി, മുസദ്ദിഖ് പയ്യോളി, രാജൻ കൊളാവിപ്പാലം, എൻ കെ ശശി, കെ പി എ വഹാബ്, പ്രഭുദാസ് എന്നിവർ സംസാരിച്ചു.










0 comments