ദേശാഭിമാനി അക്ഷരമുറ്റം
ആത്മവിശ്വാസമേകി നീറ്റ് -– ജെഇഇ സ്കോളർഷിപ്പ് പരീക്ഷ

മെഡിക്കല്‍ കോളേജ് ക്യാമ്പസ് എച്ച്എസ്എസില്‍ ദേശാഭിമാനി അക്ഷരമുറ്റം നീറ്റ്,- ജെഇഇ സ്കോളര്‍ഷിപ്പ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍
കോഴിക്കോട്
സുരക്ഷിത ഭാവിയെത്തിപ്പിടിക്കാൻ കുട്ടികളെ പ്രാപ്തരാക്കി അറിവിന്റെ "അക്ഷരമുറ്റം'. മത്സരപ്പരീക്ഷകൾക്ക് വിദ്യാർഥികളെ തയ്യാറാക്കുന്നതിനായി "ദേശാഭിമാനി അക്ഷരമുറ്റം' നീറ്റ് -– ജെഇഇ സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിച്ചു. ഈ വര്‍ഷം പ്ലസ്‌ടു പരീക്ഷ എഴുതിയ വിദ്യാര്‍ഥികളാണ് സ്കോളർഷിപ്പ് പരീക്ഷയെഴുതിയത്. ജില്ലയിൽ എട്ട് കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ജിജിഎച്ച്എസ്എസ് നടക്കാവ്, മെഡിക്കൽ കോളേജ് ക്യാമ്പസ് എച്ച്എസ്എസ് കോവൂര്‍, ജിഎച്ച്എസ്എസ് ബേപ്പൂര്‍, ജിവിഎച്ച്എസ്എസ് പയ്യോളി, ജിവിഎച്ച്എസ്എസ് താമരശേരി, മേമുണ്ട എച്ച്എസ്എസ്, ജിഎച്ച്എസ്എസ് കല്ലാച്ചി, ജിഎച്ച്എസ്എസ് നടുവണ്ണൂര്‍ എന്നിവിടങ്ങളിലാണ് പരീക്ഷ നടന്നത്. നൂറുകണക്കിന് വിദ്യാര്‍ഥികൾ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതി. ആത്മധൈര്യത്തോടെ മത്സരപ്പരീക്ഷയെ നേരിടാനുള്ള അവസരമാണ് ദേശാഭിമാനി നൽകിയതെന്ന് വിദ്യാര്‍ഥികൾ പറഞ്ഞു. ഉന്നതവിജയം നേടുന്ന ഒന്നാംറാങ്ക് മുതൽ അഞ്ചാംറാങ്ക് വരെയുള്ളവര്‍ക്ക് യഥാക്രമം 50,000 രൂപ, 25,000 രൂപ, 10,000 രൂപ, 7,000 രൂപ, 5,000 രൂപ എന്നിങ്ങനെയും ആറ-ാംറാങ്ക് മുതൽ 10-ാം റാങ്ക് വരെയുള്ളവർക്ക് 4,000 രൂപവീതവും ക്യാഷ് പ്രൈസ് നൽകും. വിജയികള്‍ക്ക് നീറ്റ്- ജെഇഇ പ്രോഗ്രാമിലേക്ക് രണ്ടുലക്ഷം രൂപവീതം സ്കോളർഷിപ്പും ലഭിക്കും.









0 comments