വായനയുടെ വേറിട്ട വഴികൾ

കൊയിലാണ്ടി ഹാപ്പിനസ് പാർക്കിൽ അനിൽകുമാർ പാർക്കിലെത്തിയവർക്ക് പുസ്തകം കൈമാറുന്നു

സ്വന്തം ലേഖകൻ
Published on Jun 20, 2026, 12:54 AM | 1 min read
കൊയിലാണ്ടി
വായിക്കാൻ ആഗ്രഹമുണ്ടെങ്കിൽ പുസ്തകവുമുണ്ട്. വായിച്ചശേഷം തിരിച്ചുതന്നാൽ മതി. വായനദിനത്തിൽ കൊയിലാണ്ടി ഹാപ്പിനസ് പാർക്കിൽ ഒരു കെട്ട് പുസ്തകവുമായെത്തിയ അനിൽകുമാർ വേറിട്ട കാഴ്ചയായി. പാർക്കിലിരിക്കുന്നവർക്കെല്ലാം പുസ്തകം കൈമാറി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച അനിൽകുമാർ എളാട്ടേരി വയൽവാരം വീട്ടിലാണ് താമസം. സ്വന്തം പുസ്തക ശേഖരത്തിലെ പുസ്തകങ്ങളുമായാണ് അദ്ദേഹം രാവിലെ തന്നെ ഹാപ്പിനസ് പാർക്കിലെത്തിയത്. പല കാര്യങ്ങൾക്കായി കൊയിലാണ്ടി എത്തുന്നവർ സമയം പോക്കാനായി പാർക്കിൽ വന്നിരിക്കും. അത്തരം ആളുകളെ വായനയിലേക്കെത്തിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വൈകിട്ട് വരെ പാർക്കിലിരുന്ന് നൂറുകണക്കിനാളുകളെക്കൊണ്ട് പുസ്തകം വായിപ്പിച്ചു. അനുമതി കിട്ടിയാൽ പുസ്‌തകം സൗജന്യമായി പൊതുജനങ്ങൾക്ക് നൽകാൻ തയ്യാറാണെന്നും അതിനായി നഗരസഭാ അധികൃതർക്ക് അപേക്ഷ നൽകുമെന്നും അനിൽ കുമാർ പറഞ്ഞു.










0 comments