ദേശീയപാതയിൽ വെങ്ങളത്ത് അപകടം
ബസ് പാലത്തിന്റെ കൈവരിയിലിടിച്ച് 30 പേർക്ക് പരിക്ക്

വെങ്ങളത്ത് അപകടത്തിൽപ്പെട്ട ബസ്
കൊയിലാണ്ടി
ദേശീയപാതയിൽ വെങ്ങളത്ത് സ്വകാര്യബസ് അപകടത്തിൽപ്പെട്ടു. മുപ്പതോളം പേർക്ക് പരിക്കേറ്റു. വ്യാഴം പകൽ ഒന്നോടെ കോഴിക്കോട് നിന്ന് കണ്ണൂർ ഇരിട്ടിയിലേക്ക് പോകുന്ന ദീർഘദൂര ബസാണ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവർ മെഡിക്കൽ കോളേജിലും വിവിധ സ്വകാര്യാശുപത്രികളിലുമായി ചികിത്സ തേടി.
വെങ്ങളം യുപി സ്കൂളിന് സമീപത്തുള്ള പാലത്തിൽ എത്തിയപ്പോൾ ബസ് നിയന്ത്രണം വിട്ട് കൈവരിയിലേക്ക് കയറിയതാണ്. ബസിന്റെ മുൻഭാഗം പാലത്തിന്റെ കൈവരിയിലടിച്ച് പൂർണമായി തകർന്നു. അമിതവേഗത്തിലായിരുന്നു ബസെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സമീപവാസികളും വഴിയിലൂടെ കടന്നുപോയ മറ്റ് യാത്രക്കാരും ഇടപെട്ട് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് എത്തിക്കുകയായിരുന്നു.
സാവിത്രി (67), മുഹ്സിന നബിൽ (23), കുഞ്ഞികൃഷ്ണൻ (80), ജിസ്മൽ (40), സുജാത (63), ജാനകി (70), ഗീത (50), റംല (50), ശ്രുതി (26), അബൂബക്കർ (64), വൈഷ്ണവ് (19), ഗംഗാധരൻ പാനൂർ (57), അശ്വതി (19), മുഹമ്മദ് നിഹാൽ (12), റിയാ ഫാത്തിമ (17), നസീമ (45), മുഹമ്മദ് റാഷിദ് (21) എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.











0 comments